ജോര്‍ജ് വാഷിംഗ്ടണ്‍
വര്‍ഷം 1775 ബ്രിട്ടീഷ് ആധിപത്യം തൂത്തെറിയാന്‍ സായുധയുദ്ധം നടത്താന്‍ അമേരിക്കന്‍ കോളനികള്‍ തീരുമാനിച്ചു. അതിനായി കോളനികള്‍ക്ക് സൈന്യമുണ്ടാക്കാനും തീരുമാനമായി. അപ്പോഴാണ് ആ പ്രശ്നം ഉയര്‍ന്നത്; സൈന്യത്തെ ആരു നയിക്കും? വമ്പന്പടയുള്ള ബ്രിട്ടനെ നേരിടാന്‍ അസാധാരണ ധൈര്യവും നേതൃത്വപാടവവും ബുദ്ധിയും വേണം. അതിനു യോജിച്ചയാളാര്? അപ്പോള്‍ വിപ്ലവനേതാവായ ജോണ്‍ ആഡംസ് ആ പേര് നിര്‍ദ്ദേശിച്ചു; ജോര്‍ജ് വാഷിംഗ്ടണ്‍ തങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിച്ചു. ആ വിശ്വാസം തെറ്റിയില്ലെന്ന് പിന്നീട് ചരിത്രം തെളിയിച്ചു.
അമേരിക്ക സ്വതന്ത്ര്യം നേടിക്കഴിഞ്ഞപ്പോള്‍ ആദ്യത്തെ പ്രസിഡന്റ് ആരാകണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലായിരുന്നു. ജോര്‍ജ് വാഷിംഗ്ടണ്‍ തന്നെ. എല്ലാ ഇലക്ടറല്‍ വോട്ടും നേടി പ്രസിഡന്റായ ഏക അമേരികന്‍ പ്രസിഡന്റാണ് ജോര്‍ജ് വാഷിംഗ്ടണ്‍.
വെര്‍ജീനിയയില്‍ 1732 ഫെബ്രുവരി 22-നാണ് വാഷിംഗ്ടണിന്റെ ജനനം. അഗസ്റ്റിന് വാഷിംഗ്ടണ്‍ ആയിരുന്നു പിതാവ്. അമ്മയുടെ പേര് മേരി ബാള്‍ വാഷിംഗ്ടണ്‍. വലിയ വിദ്യാഭ്യാസമൊന്നും ലഭിച്ചില്ല. എഴുതാനും വായിക്കാനും അറിയാം; അത്ര മാത്രം.
1754-ല്‍ വാഷിംഗ്ടണ്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്നു. അന്ന് ബ്രിട്ടന്റെ കീഴിലായിരുന്നല്ലോ അമേരിക്ക. പിന്നീട് വെര്‍ജീനിയയിലെ ജനപ്രതിനിധിയായി. ബ്രിട്ടന്റെ കോളനിനയത്തെ വിമര്‍ശിച്ചുകൊണ്ട് ശ്രദ്ധ നേടി.
അമേരിക്കന്‍ സ്വതന്ത്ര്യസമരത്തിനായി ജീവിതം ഉഴിഞ്ഞു വച്ച വാഷിംഗ്ടണ്‍ 1788-ലും 1792-ലും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം വിലയിരുത്തപ്പെടുന്നു.
1797 മാര്‍ച്ച് 4-ന് വാഷിംഗ്ടണ്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് വിരമിച്ചു. യുദ്ധത്തിലും സമാധാനത്തിലും ഒന്നാമനായിരുന്ന ആ ഭരണസംവിധാനത്തിലും 1799-ല്‍ ഡിസംബര്‍ 14-നാണ് അന്തരിച്ചത്.
എന്തായിരുന്നു വാഷിംഗ്ണിന്റെ മേന്മ? ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ മാന്യതയും അനുഭവസമ്പത്തുമുതലുള്ള ആഗോളവ്യക്തത്വം ജോണ്‍ ആഡംസ് പറയുന്നു.