CookingEncyclopediaPayasam Recipes

ശര്‍ക്കരയില്‍ അടപ്പയാസം ഉണ്ടാക്കുന്നത് എങ്ങനെ??

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചെരുവായില്‍ വെള്ളം കുറേശ്ശെ ഒഴിച്ച് പാലപ്പത്തിന്റെ അയവില്‍ കലക്കുക. ഇതില്‍ ഒന്നര ഡിസേര്‍ട്ട് സ്പൂണ്‍ നെയ്യ് ചേര്‍ക്കണം.വഴയില വറ്റിയ കഷണങ്ങളില്‍ ഒന്നര ഡിസേര്‍ട്ട് സ്പൂണ്‍ വീതം ഒഴിച് പരത്തണം. മാവ് പരത്തിയ ഇലകള്‍ ചുരുട്ടി വായ്‌ വട്ടമുള്ള പാത്രത്തില്‍ തിളയ്ക്കുന്ന വെള്ളത്തില്‍ ഇടണം. അടകള്‍ പാകത്തിന് വെന്താലുടന്‍  പാത്രം വാങ്ങി വെള്ളം കളഞ്ഞു ഇലച്ചുരുലുകള്‍ പച്ചവെള്ളത്തില്‍ ഇടുക.പിന്നീട് അട ഇലയില്‍ നിന്ന അടര്‍ത്തിയെടുക്കുക.വെള്ളമൊഴിച്ച് ശര്‍ക്കര ഉരുക്കി ഒരു നൂല്‍ പാനിയാക്കി അരിച്ചോഴിക്കണം.തിരുമ്മിയ തേങ്ങയില്‍ നിന്നു നാല് കപ്പ്‌ ഒന്നാം പാലും പത്തു കപ്പ്‌ രണ്ടാം പാലും എടുക്കുക .ഒരു ഉരുളിയില്‍ ശരക്കാര്‍പ്പാനിയോഴിച്ച് ചെറിയ കഷണങ്ങളാക്കിയ അട ചേര്‍ത്തു  വരട്ടുക.പാനി കാല്‍ ഭാഗം വറ്റുമ്പോള്‍ ഒന്നര  ഡിസേര്‍ട്ട് സ്പൂണ്‍ നെയ്യ ഒഴിച്ച് തുടരെ ഇളക്കണം.ചുക്ക്,ജീരകം,ഏലയ്ക്ക എന്നീ ചേരുവകള്‍ ഒന്നാം പാലില്‍ കലക്കി അട പയസത്തിലോഴിച്ച് നന്നയി ചൂടാകുമ്പോള്‍ ഇറക്കി വയ്ക്കുക.

ചേരുവകള്‍

  1. വെള്ളം                           – പാകത്തിന്
  2. ഉണക്കലരി കുതിര്‍ത്തു പൊടിച്ചെടുത്ത
  3. നേര്‍മ്മയുള്ള പൊടി   -മുന്ന് കപ്പ്‌
  4. നെയ്യ ഉരുക്കിയത്        -രണ്ടര ദിസേര്‍ട്ട് സ്പൂണ്‍
  5. ശര്‍ക്കര                         -800 ഗ്രാം
  6. തേങ്ങ ചിരകിയത്  -14 കപ്പ്‌
  7. പഞ്ചസാര                -രണ്ടര ഡിസേര്‍ട്ട് സ്പൂണ്‍
  8. ചുക്ക് പൊടിച്ചത്    -അര ടീസ്പൂണ്‍
  9. ജീരകം പൊടിച്ചത് -അര ടീസ്പൂണ്‍
  10. ഏലയ്ക്ക പൊടിച്ചത് – അര ടീസ്പൂണ്‍