പാഷയുട വരവ്
തുര്‍ക്കി ഗവര്‍ണറായ സുലൈമാന്‍ പാഷ മരയ്ക്കാര്‍ പടയെ സഹായിക്കുന്നതിനായി സൈന്യവുമായി വരുന്നു! 1535-ലാണ് പോര്‍ച്ചുഗീസുകാരെ പരിഭ്രാന്തരാക്കിക്കൊണ്ട് ഈ വാര്‍ത്ത പരന്നത്. സുലൈമാന്‍ പാഷ ഗുജറാത്ത് തീരത്തെത്തിയപ്പോള്‍ പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ മുഴുവന്‍ സൈന്യത്തെയും തെളിച്ചുകൊണ്ട് സുലൈമാന്‍ പാഷ യുദ്ധത്തിനു തയ്യാറായില്ല. അറബിക്കടലില്‍ ഒരു നാവികപ്രകടനം മാത്രം നടത്തി അദ്ദേഹം മടങ്ങിപ്പോയി.
തന്നെ സഹായിക്കാന്‍ തുര്‍ക്കിപ്പട വരുമെന്നു കേട്ടപ്പോള്‍ സാമൂതിരി വളരെയധികം സന്തോഷിച്ചു എന്നാല്‍ അവര്‍ പോര്‍ച്ചുഗീസുകാരുമായി ഏറ്റുമുട്ടാതെ തിരിച്ചുപോയി എന്നറിഞ്ഞ അദ്ദേഹം നിരാശനായി.