കുഞ്ഞാലി രണ്ടാമന്‍
കുഞ്ഞാലി ഒന്നാമന്‍ മരിച്ചെങ്കിലും സാമൂതിരിയുടെ നാവികശക്തിക്ക് വലിയ കോട്ടമൊന്നും തട്ടിയില്ല. കാരണം കുഞ്ഞാലി ഒന്നാമന്റെ പുത്രന്‍ കുഞ്ഞാലി രണ്ടാമന്‍ പിതാവിനേക്കാള്‍ പ്രതാപിയായിരുന്നു. കുട്ടി അഹമ്മദ് മരയ്ക്കാര്‍, പച്ചാളി മരയ്ക്കാര്‍, അലി ഇബ്രാഹിം മരയ്ക്കാര്‍, ഹസ്സന്‍ മരയ്ക്കാര്‍, കുട്ടിപ്പോക്കര്‍, കുട്ടിമൂസ തുടങ്ങിയ മികച്ച യോദ്ധാക്കളായിരുന്നു ഇദ്ദേഹത്തിന്‍റെ സഹായികള്‍.
സാമൂതിരിയുടെ നാവികസേന പോലെതനെ ശക്തമായിരുന്നു കാലാള്‍പ്പടയും, അവരുടെ യുദ്ധസാമര്‍ത്ഥ്യം വിദേശികളെപ്പോലും വിസ്മയിച്ചിട്ടുണ്ട്. അമ്പ്, വാള്‍, പരിച, കുന്തം, ഈട്ടി, കവണ തുടങ്ങിയ ആയുധങ്ങളാണ് ശത്രുക്കളോടു പൊരുതാനും ആക്രമണം തടുക്കാനും അവര്‍ ഉപയോഗിച്ചിരുന്നത്. ഇവയെല്ലാം കഴിവുള്ളവരായിരുന്നു മിക്ക പടയാളികളും സമര്‍ഥമായി പരിച ഉപയോഗിക്കാന്‍ അറിയാവുന്നതിനാല്‍ ശത്രുവിന്‍റെ ആയുധങ്ങള്‍ കൊണ്ട് മുറിവേല്‍ക്കുന്നവരും കുറവായിരുന്നു. ഇവര്‍ ഒന്നിനുപിറകെ ഒന്നായി തൊടുത്തുവിട്ട അസ്ത്രങ്ങളുടെ വേഗം എതിരാളികളെപ്പോലും വിസ്മയിപ്പിച്ചു.
ധീരനായ കുഞ്ഞാലി മരയ്ക്കാരുടെ യുദ്ധപാടവത്തെ ശത്രുക്കള്‍പോലും പ്രശംസിച്ചിട്ടുണ്ട്. വേഗത്തിലോടുന്ന ശക്തമായ കപ്പലുകളും വ്യത്യസ്തമായ ആയുധങ്ങളും യുദ്ധതന്ത്രങ്ങളുമാണ് അദ്ദേഹത്തെ കടലിലെ നായകനാക്കിയത്. ഇത്രയേറെ വിദേശ കപ്പലുകള്‍ നശിപ്പിച്ച കപ്പിത്താന്‍ ഇന്ത്യയില്‍ തന്നെ വേറെയില്ല. ആക്രമിച്ചു പിടിക്കുന്ന കപ്പലുകളിലെ പോര്‍ച്ചുഗീസുകാരില്‍ ഒരാളെപ്പോലും കുഞ്ഞാലി മരയ്ക്കാര്‍ ജീവനോടെ വിട്ടയിച്ചില്ല. അതിനാല്‍ പോര്‍ച്ചുഗീസുകാര്‍ ഇവിടത്തെ ഭരണാധികാരികളെക്കാള്‍ അധികം ഭയപ്പെട്ടിരുന്നതും കുഞ്ഞാലിയെത്തന്നെ. കുഞ്ഞാലി മരയ്ക്കാര്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം സ്വസ്ഥത ഉണ്ടാകില്ലെന്ന് അറിയാമായിരുന്ന അവര്‍ ഒന്നുകില്‍ സാമൂതിരിയെയും കുഞ്ഞാലിയെയും തമ്മില്‍ തെറ്റിക്കുക. അല്ലെങ്കില്‍ അയാളെ വധിക്കുക എന്ന ലക്ഷ്യത്തോടെ കരുനീക്കം നടത്തിത്തുടങ്ങി.
മിന്നല്‍ ആക്രമണങ്ങളായിരുന്നു മരയ്ക്കാന്മാരുടെ പ്രത്യേകത പോര്‍ച്ചുഗീസുകാര്‍ തയ്യാറായി വരുമ്പോഴേയ്ക്കും ആക്രമണം കഴിഞ്ഞ് അവര്‍ തിരിച്ചുപോയിട്ടുണ്ടാകും. അവരുടെ താവളം കണ്ടെത്തലും എളുപ്പമായിരുന്നില്ല. ഒരിക്കല്‍ സാമൂതിരിയുടെ കാലാള്‍ സൈന്യം കോഴിക്കോട്ടെ പോര്‍ച്ചുഗീസ് കോട്ട ആക്രമിച്ചു നശിപ്പിച്ചു. ഇരുഭാഗത്തും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി.
1538-ല്‍ മാത്രമാണ് മരയ്ക്കാന്മാരുമായി നേരിട്ടുള്ള ഒരു വന്‍ യുദ്ധത്തിന് പോര്‍ച്ചുഗീസുകാര്‍ക്ക് അവസരം കിട്ടിയത്. 25 വര്‍ഷത്തോളം പോര്‍ച്ചുഗീസുകാരുമായി നടന്ന യുദ്ധങ്ങളിലെല്ലാം സാമൂതിരിക്കായിരുന്നു വിജയം. മരയ്ക്കാര്‍ പടയുടെ മിടുക്കായിരുന്നു ഇതിനു പിന്നില്‍.