EncyclopediaOceans

കടലിലെ മഴക്കാടുകള്‍

ലക്ഷക്കണക്കിന് സൂക്ഷ്മ ജീവികളുടെ ആവാസവ്യവസ്ഥയായ പവിഴപ്പുറ്റുകളെ കടലിലെ മഴക്കാടുകള്‍ എന്നും വിളിക്കാറുണ്ട്.
കാത്സ്യം കാര്‍ബണെറ്റാണ് പവിഴപ്പുറ്റുകളില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. കടല്‍ജീവികളില്‍ നാലിലൊന്ന് വിഭാഗവും പവിഴപ്പുറ്റുകളെയാണ് വീടാക്കുന്നത്. അറബിക്കടല്‍ കൂടാതെ പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക്ക് സമുദ്രം, ശാന്തസമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും പവിഴപ്പുറ്റുകള്‍ ധാരാളമായി കാണാം.
പ്രധാനമായും മൂന്നു തരത്തിലുള്ള ദ്വീപുകളാണ് ലക്ഷദ്വീപ് സമൂഹത്തിലുള്ളത്. ആഴം കുറഞ്ഞ തീരക്കടലായ ലഗുണകളാല്‍ ചുറ്റപ്പെട്ട അറ്റോള്‍, കടല്‍ നിരപ്പിനു മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടമോ മണല്‍ത്തിട്ടയോ ആയ റീഫ്, കടലിനു മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന കടലിനടിയിലെ മലനിരകളുടെ ഭാഗം എന്നിവയാണവ. അറ്റോള്‍ വിഭാഗത്തില്‍പ്പെട്ട ദ്വീപുകളാണ് മനുഷ്യവാസത്തിനു അനുയോജ്യം.
ലക്ഷദ്വീപുകളുടെ 4200 ചതുരശ്ര കിലോമീറ്റര്‍ ഭാഗവും ലഗുണകളാണ്.