CountryEncyclopedia

ഭരണ സംവിധാനം

ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമാണ് ലക്ഷദ്വീപുകള്‍.
ലക്ഷദ്വീപ്‌ കേന്ദ്രഭരണപ്രദേശമായത് 1956-ലാണ്. ലക്ഷദ്വീപ്‌ എന്നു പേര് ഔദ്യോഗികമായി ലഭിച്ചത് 1973-ലും. രാഷ്ട്രപതി നിയമിച്ചിരിക്കുന്ന അഡ്മിനിസ്ട്രേറ്ററാണ് കേന്ദ്ര ഭരണപ്രദേശങ്ങളുടെ പരമാധികാരി.
ദ്വീപസമൂഹത്തിലെ എല്ലാ ദ്വീപുകളും ചേര്‍ന്ന് ഒരു ഒരൊറ്റ ജില്ലയായാണ് പരിഗണിക്കുന്നത്. നേരത്തെ നാല് താലൂക്കുകളായി തിരിച്ചിരുന്ന ദ്വീപുകളെ ഇന്ന് പത്തു ഉപജില്ലകളായി വിഭജിച്ചിരിക്കുന്നു. മിനിക്കോയി, അഗത്തി എന്നിവ ഒഴികെയുള്ള ദ്വീപുകളില്‍ സബ്ഡിവിഷണല്‍ ഓഫീസറാണ് ഭരണം നടത്തുന്നത്. മിനിക്കോയിയും അഗത്തിയും ഡപ്യൂട്ടി കളക്ടറുടെ അധികാരത്തിനു കീഴിലാണ്. തലസ്ഥാനമായ സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തു സംവിധാനം ലക്ഷദ്വീപിലില്ല. എന്നാല്‍ ഒരു ലോക്സഭ എം.പി സ്ഥാനം ലക്ഷദ്വീപിനുണ്ട്.
കേരള ഹൈക്കോടതിയുടെ പരിധിയിലാണ് ലക്ഷദ്വീപുകളും.349 പേരുള്ള പോലീസ് സേനയും ലക്ഷദ്വീപിലുണ്ട്. ഈ സേനയുടെ മേധാവിത്വം അഡ്മിനിസ്ട്രേറ്റര്‍ക്കു തന്നെയാണ്. കരസേനാ വിഭാഗമായ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍റെ 355 പേരടങ്ങുന്ന ഒരു ബറ്റാലിയനും ലക്ഷദ്വീപിലുണ്ട്.