Encyclopedia

ലക്ഷദ്വീപ്‌

കടല്‍ വേര്‍തിരിക്കുന്നുണ്ടെങ്കിലും കേരളീയരുടെ അയല്‍ക്കാരാണ് ലക്ഷദ്വീപുകാര്‍. കേരളത്തില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത, മലയാളം സംസാരിക്കുന്ന നമ്മുടെ സഹോദരങ്ങളാണ് അവിടെയുള്ളത്.
കേരളത്തോട് ചേര്‍ന്ന് അറബിക്കടലിലാണ് ലക്ഷദ്വീപുള്ളത്. വിവിധയിനം സസ്യ-ജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് ലക്ഷദ്വീപുള്ളത്.വിവിധയിനം സസ്യ-ജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഈ ദ്വീപസമൂഹം. വെറും 32 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള പ്രകൃതിമനോഹരമായ കരഭൂമിയാണിവിടം. ലക്ഷദ്വീപിലെ കടലിനാണ് കരയെക്കാള്‍ ഭംഗി! ആഴം കുറഞ്ഞ കടലിലെ തെളിഞ്ഞ വെള്ളത്തിനടിയില്‍ സമുദ്രമൊരുക്കുന്ന പവിഴപ്പുറ്റുകളും നിറപ്പകിട്ടാര്‍ന്ന കടല്‍സസ്യങ്ങളും ചേര്‍ന്നൊരുക്കുന്ന പൂന്തോട്ടം.
കേരളത്തിന്റെ തീരത്ത്‌ നിന്നും ഏകദേശം 220 കിലോമീറ്റര്‍ കടലിലൂടെ പടിഞ്ഞാറേക്ക് സഞ്ചരിച്ചാല്‍ ഈ മനോഹരതീരത്തെത്താം.