Encyclopedia

തേക്ക്

തെക്കുകിഴക്കന്‍ ഏഷ്യയിലാണ് തേക്ക് ഉദ്ഭവിച്ചതെന്ന് കരുതപ്പെടുന്നു. കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും നാട്ടിന്‍പുറങ്ങളിലും തേക്ക് ധാരാളം ഉണ്ട്.
ഈട്, ഉറപ്പ്, ഭംഗി, ഭാരം എന്നിവയെല്ലാം ഒത്തിണങ്ങിയ പ്രകൃതിവിഭവമാണ് തേക്ക്. ഔഷധങ്ങള്‍ക്കായി തേക്കിനെ ഉപയോഗിക്കാറുണ്ട്. ഈ മരത്തിന്‍റെ തൊലിക്കും കാതലിനും വേരിനും ഔഷധഗുണമുണ്ട്. കുഷ്ഠം ശമിപ്പിക്കാന്‍ ഇവയുടെ ഔഷധഗുണത്തിന് കഴിവുണ്ട്, മറ്റുപല ചികിത്സകള്‍ക്കു വേണ്ടിയും തേക്കിനെ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഒരു തേക്ക് മരത്തിന്‍റെ വളര്‍ച്ച പൂര്‍ത്തിയാവാന്‍ 60 വര്‍ഷമെങ്കിലും വേണം. സാധാരണയായി 10 വര്‍ഷം കഴിയുമ്പോള്‍ തേക്ക് പൂത്തുതുടങ്ങും, ചിതല്‍ ആക്രമിക്കാത്ത തടിയാണ് തേക്കിന്‍ തടി.