ഇത്തി
ആല്‍വര്‍ഗത്തില്‍പെട്ട മറ്റൊരു വൃക്ഷമാണ് ഇത്തി. ഇത്തിമരങ്ങള്‍ പൊതുവേ അപൂര്‍വമാണ്.
ഇത്തിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്. രക്തശുദ്ധി വരുത്താനും പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കഫ, പിത്തരോഗങ്ങള്‍, ശമിപ്പിക്കാനും ഉത്തമ ഔഷധമായി ഇത്തി ഉപയോഗിക്കുന്നു. അത്തിയുടെ എല്ലാ ഗുണങ്ങളും ഏറെക്കുറെ ഇവയ്ക്കുമുണ്ട്. പഞ്ചവല്‍ക്കത്തിന്‍റെയും നാല്പാമരത്തിന്റെയും ഘടകമാണ് ഇത്തി.
ഇത്തിയുടെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ചര്‍മരോഗങ്ങള്‍ക്ക് ശമനമേകും. രക്തപിത്തം , തളര്‍ച്ച, മോഹാലസ്യം എന്നിവയ്ക്ക് ഫലപ്രദമായ മരുന്നാണിത്.
ഇത്തിക്കായകളില്‍ നിന്ന് ലഭിച്ചിരുന്ന ചുവന്ന ചായം വസ്ത്രങ്ങള്‍ക്ക് നിറം പിടിപ്പിക്കാനായി പണ്ടൊക്കെ ഉപയോഗിച്ചിരുന്നു.