Encyclopedia

കുടമ്പുളി

ഒരു നിത്യഹരിതവൃക്ഷമാണ് കുടമ്പുളി, പിണമ്പുളി, വടക്കന്‍പുളി, മരപ്പുളി, തോട്ടപ്പുളി, കൊറുക്കപ്പുളി എന്നീ പേരുകളില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇത് അറിയപ്പെടുന്നു,

  നല്ലൊരു ആയുര്‍വേദ ഔഷധമാണ് കുടമ്പുളി ഇതിന്റെ ഫലം വേരിന്മേലുള്ള തൊലി എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. കുടമ്പുളിയുടെ ഫലത്തില്‍ ഫോസ്ഫോറിക് ആസിഡ്, ടാര്‍ട്ടാറിക് ആസിഡ്, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. കുടമ്പുളി ആയുര്‍വേദത്തില്‍ ഔഷധത്തിനായി ഉപയോഗിക്കുന്നുണ്ട്. ഔഷധത്തിനായി ഉപയോഗിക്കുന്നുണ്ട്. വാതം, കഫം എന്നിവയെ ശമിപ്പിക്കാനും രക്തവാര്‍ച്ച, ദാഹം എന്നിവ ലഘുകരിക്കാനും കുടമ്പുളി ഉത്തമമാണ്. ചരകസംഹിതയിലും അഷ്ടാംഗഹൃദയത്തിലും കുടംപുളിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇവയുടെ വേരിന്‍മേലുള്ള തൊലിയും തൈലവുമാണ് ഔഷധഗുണം കൂടുതലായി പ്രകടിപ്പിക്കുന്നത്.

  കേരളീയര്‍ ആഹാരത്തില്‍ ധാരാളമായി കുടമ്പുളി ഉപയോഗിക്കാറുണ്ട്. ചര്‍മരോഗങ്ങളുടെ ചികിത്സയ്ക്കായി കുടമ്പുളി ഉപയോഗിച്ചിരുന്നു.

  കൂടുതലായും നിത്യഹരിതവനങ്ങളിലാണ് വളരുന്നതെങ്കിലും കേരളത്തിലെ വീട്ടുവളപ്പുകളിലും ഇവ വളരാറുണ്ട്.