Encyclopedia

പ്ലാശ്

പുരാണങ്ങളില്‍ പരമാര്‍ശിക്കുന്ന ഒരു വൃക്ഷമാണ് ചമത, ഹോമാഗ്നിയില്‍ തീയുണ്ടാക്കിയിരുന്നത് ഇതിന്റെ തടി കടഞ്ഞതാണെന്ന് പറയപ്പെടുന്നു, ബ്രഹ്മാവിന്റെ ഇഷ്ടവൃക്ഷമാണത്രേ ഇത്. അഗ്നിദേവനും ഈ മരം പ്രിയപ്പെട്ടതാണ്, കൗടില്യന്‍റെ അര്‍ത്ഥശാസ്ത്രത്തിലും ഈ വൃക്ഷത്തെക്കുറിച്ച് പരമാര്‍ശമുണ്ട്.
പ്ലാശ് മരത്തിന്‍റെ ഔഷധഗുണത്തെ ആയുര്‍വ്വേദം നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിന്റെ പൂവ്, കായ്, തൊലി, ഇല എന്നിവയ്ക്കാണ് ഔഷധഗുണം കൂടുതലുള്ളത്. അതിസാരത്തിന് മികച്ച മരുന്നായി കരുതുന്ന സ്തംഭഔഷധം ഈ മരത്തിന്റെ തൊലിയില്‍ നിന്ന് കിട്ടുന്ന ഒരുതരം പശയില്‍ നിന്നാണ് തയ്യാറാക്കുന്നത്. പിത്തം, കഫം, എന്നിവ കുറയ്ക്കാനും വയറ്റിലെ കൃമികളെ നശിപ്പിക്കുന്നതിനും ചമത കൊണ്ടുള്ള ഔഷധങ്ങള്‍ ഉപയോഗിക്കുന്നു.