Encyclopedia

ഇരിപ്പ /ഇലിപ്പ

കാട്ടാറുകളുടെ തീരത്ത് പൊതുവേ കണ്ടുവരുന്ന വന്‍വൃക്ഷമാണ് ഇരിപ്പ അഥവാ ഇലിപ്പ. പ്രസിദ്ധമായ ഔഷധവൃക്ഷം കൂടിയായ ഇത് കേരളത്തിലെ വനങ്ങളില്‍ ധാരാളം ഉണ്ട്. ഇരിപ്പയുടെ സംസ്കൃതനാമം മധുക: എന്നാണ്. മധുരസ്വഭാവമുള്ളതിനാലാണ് ഇതിനു ഈ പേര് ലഭിച്ചത്.
ഇരിപ്പയുടെ തൊലി, പൂവ്, കായ്, വിത്ത്, ഇല എന്നിവ ഔഷധത്തിനായി ഉപയോഗിക്കുന്നു. വാത-പിത്തരോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മികച്ച ഔഷധമാണിത്. ഇരിപ്പയുടെ പൂവില്‍ പഞ്ചസാര, പൊട്ടാഷ്, ആല്‍ബുമിനോയ്ട് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിന്റെ വിത്തില്‍ നിന്നും ആട്ടിയെടുക്കുന്ന തൈലം വാതരോഗം ശമിപ്പിക്കാന്‍ കഴിവുള്ളതാണ്. ചര്‍മരോഗങ്ങള്‍ക്കും എണ്ണ പ്രയോജനപ്പെടുത്താറുണ്ട്. സോപ്പുണ്ടാക്കാനും വിളക്ക് കത്തിക്കാനും ഈ എണ്ണ ഉപയോഗിക്കാറുണ്ട്.