ആവില്‍
ദക്ഷിണേന്ത്യന്‍ മലകളിലും കാടുകളിലും സര്‍വസാധാരണയായി കണ്ടുവരുന്ന ഇടത്തരം മരമാണ് ആവില്‍. കഫത്തെ ഇല്ലാതാക്കുന്ന മികച്ച ഔഷധമാണ് ആയുര്‍വേദം ആവിലിനെ കണക്കാക്കുന്നത്.
തളിരില, വേരിന്റെ തൊലി എന്നിവയാണ് ആവിലിന്റെ ഔഷധയോഗ്യമായ പ്രധാന ഭാഗങ്ങള്‍, ഇവയിലെല്ലാം തന്നെ ധാരാളം ഔഷധഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
രക്തശുദ്ധിയുണ്ടാക്കാനും സന്ധികളിലെ വേദന, നീര് എന്നിവയുടെ ശമനത്തിനായും ആവലിനെ ഉപയോഗിച്ചു വരുന്നു. കൂടാതെ, കുഷ്ഠം ചര്‍മരോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കായും ആവല് ഉപയോഗിച്ചിരുന്നു. വാതം, കഫം, ദഹനേന്ദ്രിയവ്യവസ്ഥയിലെ അസ്വസ്ഥതകള്‍ ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കും. ആവില്‍ ഉത്തമ ഔഷധമാണ്, ആവിലിന്റെ തൊലി ചേര്‍ത്തുണ്ടാക്കുന്ന ചിരുവിലാദി കഷായം അര്‍ശസിനുള്ള പ്രധാന മരുന്നാണ്.
നിറയെ കുരുക്കളുളള പരുക്കന്‍ തൊലിയും ഞെരടിയാല്‍ ദുര്‍ഗന്ധമുള്ള ഇലയും ആവിലിനറെ പ്രത്യേകതയാണ്.