EncyclopediaWild Life

ബാന്‍ഡികൂട്ട്

എലിയേപ്പോലെയിരുന്ന ചെറിയ സഞ്ചിമൃഗങ്ങളാണ് ബാന്‍ഡികൂട്ടുകള്‍. പലതരക്കാരുണ്ട് ഇവരുടെ ഇടയില്‍. അതില്‍ ന്യൂഗിനിയയിലുള്ള മുള്ളന്‍ ബാന്‍ഡികൂട്ടുകളും വരയന്‍ ബാന്‍ഡികൂട്ടുകളുമാണ് പ്രധാനികള്‍.
മുള്ളന്‍ ബാന്‍ഡികൂട്ടുകള്‍
മുള്ളുകള്‍ പോലെയുള്ള രോമക്കുപ്പായമുള്ള സഞ്ചിമൃഗങ്ങളാണ് ന്യൂഗിനിയിലെ സ്പൈനി ബാന്‍ഡികൂട്ടുകള്‍. എലിയുടെ വലിപ്പം, നീളമുള്ള മുഖവും രോമമില്ലാത്ത വാലും, ഇതാണ് ഇക്കൂട്ടരുടെ ലക്ഷണം മഞ്ഞയും തവിട്ടും കലര്‍ന്ന നിറമാണ് ഉടലിന്റെ മുകള്‍ഭാഗത്ത്, താഴെ കറുപ്പ്നിറമായിരിക്കും. രാത്രിയിലാണ് ഇവ ഇരതേടുക, പഴങ്ങളാണ് പ്രധാന ആഹാരം, പകല്‍സമയം മരപ്പൊത്തുകളില്‍ലോ, ചവറുകൂനയിലോ, സ്വയം തുരന്നുണ്ടാക്കുന്ന മാളങ്ങളിലോ വിശ്രമിക്കുന്നു.
ഉടലിനു 20 മുതല്‍ 50 സെന്റിമീറ്റര്‍ വരെയാണ് നീളം 12 സെന്റിമീറ്ററില്‍ കൂടുതല്‍ നീളമുണ്ട്, വാലിനു ഭാരം രണ്ടര കിലോഗ്രാമാണ്.