ഇത്തിരിക്കുഞ്ഞന്‍ ഡണ്ണാര്‍ട്ട്!
കൊച്ചു ശരീരം തടിച്ച വാല്, ഇതാണ് ഡണ്ണാര്‍ട്ട് എന്ന സഞ്ചിമൃഗത്തിന്റെ ലക്ഷണം. ധാരാളം ഭക്ഷണം കിട്ടുമ്പോള്‍ കൊഴുപ്പ് രൂപത്തില്‍ അത് വാലില്‍ ശേഖരിക്കുന്നത് കൊണ്ടാണ് വാലിനു വണ്ണം വയ്ക്കുന്നത്. ഉടലിനടിഭാഗത്ത് വെളുപ്പ് നിറവും മുകളില്‍ തവിട്ടോ ഇളം തവിട്ടോ നിറവും ആയിരിക്കും അവയ്ക്ക്. രാത്രിയാണ് ഇര തേടുക. തുറന്ന പ്രദേശങ്ങളിലും ചവര്‍ കൂടിക്കിടക്കുന്നിടത്തും ചുറ്റിയടിച്ച് പുഴുക്കളെയും അതുപോലെ ചെറിയ ജീവികളെയും ശാപ്പിടുന്നു.
ഡണ്ണാര്‍ട്ടുകളുടെ ഉടലിനു 6 മുതല്‍ 9 സെന്റിമീറ്റര്‍ വരെ നീളം കാണും. 7 സെന്റിമീറ്റര്‍ വരെയായിരിക്കും വാലിന്റെ നീളം.20 ഗ്രാം ഭാരവും ഉണ്ടാകും. പത്തെണ്ണത്തോളം വരുന്ന സംഘങ്ങളായാണ് അവ കഴിയുന്നത്. തണുപ്പുകാലത്ത് ഇവയ്ക്ക് വലിയ ഒത്തൊരുമയാണ്. മരപ്പൊത്തുകളിലും അക്കാലത്ത് അവര്‍ കൂട്ടം ചേര്‍ന്ന് കിടക്കും.ഓസ്ട്രേലിയയിലെങ്ങും ഇവയെ ധാരാളമായി കണ്ടു വരുന്നു.