ഹണി പോസ്സം
ബാങ്ക്സിയ എന്ന കുറ്റിച്ചെടിയുടെ കൂട്ടുകാരനാണ് ഹണി പോസ്സം. ബാങ്ക്സിയ ചെടിയുടെ പൂക്കളില്‍ ഇവ തേന്‍ കുടിക്കാന്‍ എത്തും. പൂവിലിരുന്ന് ബ്രഷ് പോലുള്ള നാക്ക് കൊണ്ട് തേന്‍ കുടിക്കുമ്പോള്‍ കുറേ പൂമ്പൊടി അവയുടെ ശരീരത്തില്‍ പട്ടിപിടിക്കും. അതുമായാണ് അക്കൂട്ടര്‍ അടുത്ത സസ്യത്തിലെ പൂവില്‍ ചെല്ലുക. അപ്പോള്‍ ആ പൂവിലേക്ക് ശരീരത്തിലെ പൂമ്പൊടി വീഴാന്‍ ഇടയാകുകയും അങ്ങനെ പൂക്കളില്‍ പരാഗണം നടക്കുകയും ചെയ്യും. പോസ്സങ്ങളിലെ ഏറ്റവും ചെറിയ കൂട്ടരാണിവ.9 സെന്റിമീറ്ററെ ആകെ നീളം കാണൂ. ഭാരം 16 ഗ്രാമും നീണ്ടു കൂര്‍ത്തതാണ് ഹണിപോസ്സത്തിന്‍റെ മുഖം.
മുഖത്തിന്‍റെ രണ്ടുവശത്തും മീശകള്‍ പോലെ രോമങ്ങളും ഉണ്ടാകും. രണ്ടര സെന്റിമീറ്ററാണ് നാക്കിന്റെ നീളം, പല്ലുകള്‍ തീരെ ചെറുതാണ്.
കാല്‍വിരലുകള്‍ പഞ്ഞിപോലെ മൃദുലമാണ് നീണ്ട വാലും ഇക്കൂട്ടര്‍ക്കുണ്ടാകും. രാത്രിയില്‍ ഭക്ഷണം തേടിയിറങ്ങുന്ന ഇക്കൂട്ടര്‍ തെക്ക് പടിഞ്ഞാറെ ഓസ്ട്രേലിയയില്‍ കാണപ്പെടുന്നു.