EncyclopediaHistory

കൊളംബസ് മടങ്ങുന്നു

ദ്വീപിലെത്തി കുറച്ചുനാള്‍ക്കകം കൊളംബസ് മടക്കയാത്രയ്ക്ക് തയ്യാറെടുത്തു. പിന്റ എന്ന കപ്പലിനെ നേരത്തെ തന്നെ നാട്ടിലേക്ക് അയച്ചിരുന്നു. നീനയിലായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
ഹിസ്പാനിയോളം ദ്വീപിന്റെ സമീപത്തുകൂടിയായിരുന്നു തിരിച്ചുപോക്ക്.തന്റെ സാഹസികയാത്ര വിജയിച്ചതില്‍ കൊളംബസ് ഏറെ സന്തുഷ്ടനായിരുന്നു. യാത്രയ്ക്കിടയില്‍ നീനയിലെ നാവികര്‍ ഒരു ദ്വീപിലിറങ്ങി. പഴവര്‍ഗങ്ങള്‍ ശേഖരിക്കുകയിരുന്നു ലക്ഷ്യം. പക്ഷെ, പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. ദ്വീപുനിവാസികള്‍ വടിയും അമ്പും വില്ലുമൊക്കെയായി വന്ന്‍ അവരെ ആക്രമിച്ചു.
കൊളംബസിന്റെ സംഘത്തിനു നേരെ നടന്ന ആദ്യത്തെ ആക്രമണം! ഏതായാലും ആര്‍ക്കെങ്കിലും ആപത്തു സംഭവിക്കും മുന്‍പേ അവര്‍ അവിടെ നിന്ന്‍ യാത്ര തുടര്‍ന്നു. നേരത്തെ പുറപ്പെട്ട പിന്റയെ വഴിയില്‍ വച്ച് കണ്ടുമുട്ടി. പിന്നെ, രണ്ടു കപ്പലുകളും ഒരുമിച്ചായി യാത്ര.
ആദ്യത്തെ ആഴ്ചകളില്‍ ശാന്തമായ കടലായിരുന്നു ചുറ്റും. വളരെ വേഗത്തില്‍ നാട്ടിലെത്തുമെന്ന് അവര്‍ക്ക് തോന്നി. എന്നാല്‍ പെട്ടെന്നൊരു ദിവസം ശക്തമായ കൊടുങ്കാറ്റടിച്ചു.കാറ്റിലകപ്പെട്ട കപ്പലുകള്‍ രണ്ടുവഴിക്കായി. നീന അസ്സോറസ്‌ എന്ന ദ്വീപിലെടുത്തു. കടല്‍കൊള്ളക്കാരാണെന്നന്നു കരുതി കപ്പലിലുണ്ടായിരുന്ന പകുതിയോളം ആളുകളെ ദ്വീപിലെ ഗവര്‍ണറെ കണ്ട് കാര്യം പറഞ്ഞ ശേഷമാണ് അവരെ മോചിപ്പിച്ചത്.
യാത്ര തുടര്‍ന്ന നീന വീണ്ടും കൊടുങ്കാറ്റിലകപ്പെട്ടു. ഇത്തവണ കപ്പലിന് സാരമായ കേടുപാടുകളുണ്ടായി. പാതി തകര്‍ന്ന കപ്പലില്‍ 1493 മാര്‍ച്ച് നാലിന് കൊളംബസും കൂട്ടരും ലിസ്ബണില്‍ എത്തി. അവിടെ വച്ച് കപ്പലിന് വേണ്ട അറ്റകുറ്റപണികള്‍ ചെയ്തു. ഒടുവില്‍, എട്ടുമാസങ്ങള്‍ക്കുശേഷം സമുദ്രയാത്രയിലെ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട്, യാത്ര തുടങ്ങിയ തീരത്ത് കൊളംബസ് കാലു കുത്തി.