നോര്‍വേ
അര്‍ദ്ധരാത്രിയില്‍ സൂര്യനുദിക്കുക എന്നു കേട്ടിട്ടില്ലേ.ഒരിക്കലും സാധ്യമല്ലാത്ത കാര്യങ്ങളെ സൂചിപ്പിക്കാനാണ് ഈ പ്രയോഗം. എന്നാല്‍ അര്‍ദ്ധരാത്രി പോലും സൂര്യനെക്കാണാവുന്ന ഒരു രാജ്യവുമുണ്ട്. എപ്പോഴുമല്ല ചില കാലങ്ങളില്‍ രാത്രി 12 മണിക്കുപോലും അവിടുത്തകാര്‍ക്ക് സൂര്യനെ കാണാം. പാതിരാസൂര്യന്‍റെ നാട് എന്നാണ് ഈ രാജ്യത്തിന്‍റെ ഓമനപ്പേര്.
സ്കാന്‍ഡിനേവിയന്‍ മേഖലയിലെ പ്രധാന രാജ്യമാണ് ദ കിങ്ങ്ഡം ഓഫ് നോര്‍വേ. സാഹസികരായ നാവികരുടെ രാജ്യം എന്നു പ്രശസ്തമായ നോര്‍വെയില്‍ കടലിലാണ്ട്പോയ നിധി സ്വന്തമാക്കാന്‍ പരിശ്രമിച്ച ധീരനാവികരുടെ ധാരാളം കഥകളുണ്ട്.നോര്‍വേയുടെ വടക്ക് ബാരാഴ്സ് കടലും പടിഞ്ഞാറ് നോര്‍ത്ത് സീനെക്ക് സ്കാഗരാക്ക് കടലിടുക്കാണ്.കപ്പല്‍ യാത്രക്കാരുടെ പേടിസ്വപ്നമായ ഈ പ്രദേശത്ത് വിദൂരദേശങ്ങളില്‍ നിന്നു സാധങ്ങളുമായി വന്ന നിരവധി കപ്പലുകള്‍ കടലില്‍ മുങ്ങിത്താഴ്ന്നിട്ടുണ്ട്.ഒരിക്കല്‍ മുങ്ങിയ ഒരു കപ്പല്‍ അനേകം കാലത്തിനു ശേഷം കണ്ടെടുത്തു.സ്വര്‍ണവും വെള്ളിയുമായിരുന്നു അതു നിറയെ അതോടെ നിരവധി സാഹസികര്‍ കടലില്‍ തകര്‍ന്ന കപ്പലുകള്‍ക്കുവേണ്ടിയുള്ള അന്വേഷണo നടത്തി. 1972-ല്‍ പോലും അത്തരമൊരു കപ്പല്‍ കണ്ടെത്തിയത്രേ.
നോര്‍വേയുടെ പകുതിയും ഉത്തരധ്രുവത്തിലാണ്. തടാകങ്ങളുടെ നാടാണ് നോര്‍വേ.ഇവിടെ എത്ര 20 ലക്ഷം തടാകങ്ങള്‍ ഉണ്ട്,ഈ തടാകങ്ങളില്‍ നിന്നു മത്സ്യം പിടിക്കലാണ് ജനങ്ങളുടെ പ്രധാന തൊഴില്‍.നോര്‍വീജിയന്‍ മത്സ്യങ്ങള്‍ പേരുകേട്ടവയാണ്. ശരാശരി ഒരു വര്‍ഷം 15 ലക്ഷം ടണ്‍ മത്സ്യമാണ് നോര്‍വേയില്‍ പിടിക്കുന്നത്.
സ്വീഡന്‍, ഫിന്‍ലാന്‍ഡ്, റഷ്യ എന്നിവയാണ് നോര്‍വേയുടെ അയല്‍രാജ്യങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിപ്പത്തില്‍ അഞ്ചാം സ്ഥാനമാണ് നോര്‍വേയ്ക്ക്.
ജനസാന്ദ്രത വളരെക്കുറവായ നോര്‍വേയുടെ അധീനതയില്‍ അനവധി ചെറുദ്വീപുകളുണ്ട്.ഇവയില്‍ മിക്കവയും ജനവാസമില്ലാത്തവയാണ്. 1771 കിലോമീറ്റര്‍ ആണ് നോര്‍വേയുടെ ആകെ നീളം ഏറ്റവും കൂടിയ വീതി 430 കിലോമീറ്റര്‍ മാത്രം.
നോര്‍വീജിയന്‍ ആണ് ഔദ്യോഗിക ഭാഷ. നാണയം നോര്‍വീജിയന്‍ ക്രോണ്‍, തലസ്ഥാനം ഒസ്ലോ.