ഡെന്‍മാര്‍ക്കിലെ നഗരങ്ങളും പാര്‍ലമെന്‍റും
ഡെന്മാര്‍ക്കിന്‍റെ തലസ്ഥാനമാണ് കോപ്പന്‍ഹേഗന്‍.തുറമുഖനഗരമായ ഇവിടെ അനേകം കച്ചവടസ്ഥാപനങ്ങള്‍ ഉണ്ട്.വ്യാപാരികളുടെ സ്വര്‍ഗം എന്നാണ് കോപ്പന്‍ഹേഗന്‍ എന്ന പദത്തിനര്‍ത്ഥം.
മനോഹരമായ നിരവധി കെട്ടിടസമുച്ചയങ്ങള്‍ ഈ നഗരത്തിലുണ്ട്.അനേകം ഗോപുരങ്ങളും ഇവിടെ കാണാം.ഗോപുരങ്ങളുടെ നഗരം എന്നാണ് കോപ്പന്‍ ഹേഗന്റെ മറ്റൊരു പേര്.
കപ്പല്‍നിര്‍മാണം, തുണി എന്നിവയാണ് ഈ നഗരത്തിലെ പ്രധാനവ്യവസായങ്ങള്‍, കരകൗശലസാമഗ്രികള്‍ക്കും പേരുകേട്ട നഗരമാണിത്.
എല്‍സിനോറാണ് ഡെന്മാര്‍ക്കിലെ മറ്റൊരു പ്രധാനനഗരം ഷേക്സ്പിയറുടെ നാടകമായ ഹാംലറ്റിന്റെ പശ്ചാത്തലം എല്‍സിനോറാണ്. ഡെന്മാര്‍ക്കിലെ രാജകുമാരന്‍റെ കഥയാണ് ഹാ൦ലറ്റ്.
ഫോള്‍ക്കറ്റിങ്ങ് എന്നാണ് ഡെന്മാര്‍ക്കിന്‍റെ പാര്‍ലമെന്റിന്‍റെ പേര്.ഒരു സഭ മാത്രമേ പാര്‍ലമെന്റിനുള്ളു.യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള രാജവംശമാണ് ഡെന്മാര്‍ക്കിലേത്.ഡെന്മാര്‍ക്കിന്റെ പതാകയ്ക്കുമുണ്ട്.പഴക്കം ഇപ്പോഴുള്ള ഡെന്മാര്‍ക്കിന്റെ പതാക ഔദ്യോഗികമായി അംഗീകരിച്ചത് 800 വര്‍ഷങ്ങള്‍ക്കു മുമ്പാണ്.ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ട് നല്‍കിയതാണ് ഈ പതാകയെന്നാണ് വിശ്വാസം.