EncyclopediaOceans

പെട്രോളിയവും മറ്റും

പെട്രോളിയവും ധാതുക്കളുമെല്ലാം സമുദ്രങ്ങളില്‍ നിന്നു ഖനനം ചെയ്ത് എടുക്കാറുണ്ടല്ലോ.ഇന്ത്യന്‍ മഹാസമുദ്രം പെട്രോളിയത്തിന്റെയും ധാതുക്കളുടെയും വലിയ കലവറയാണ്.ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമായ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍,ചെങ്കടല്‍ എന്നിവയെല്ലാം പെട്രോളിയം ഖനനത്തിന് പേരു കെട ഭാഗങ്ങളാണ് മുംബൈയുടെ തീരപ്രദേശങ്ങളിലും പെട്രോളിയം ഖനനം നടക്കുന്നുണ്ട്.മാംഗനീസ്, ടിന്‍, നിക്കല്‍ തുടങ്ങിയ ലോഹങ്ങളും ഖനനം ചെയ്യ്തെടുക്കാനുള്ള ശ്രമങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നടക്കുന്നു. ലോകത്തിലെ, സമുദ്രത്തിലെ പെട്രോളിയം ഖനനത്തിന്‍റെ പകുതിയോളവും ഇന്ത്യന്‍ മഹാസമുദ്രത്തിലാണ്.തീരപ്രദേശത്തെ മണലിലും ലോഹാംശങ്ങളുണ്ട്.