EncyclopediaOceans

ദ്വീപുകള്‍

അലക്സാണ്ടര്‍ ദ്വീപാണ് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്‌.49070 ചതുരശ്രകിലോമീറ്റര്‍ വലിപ്പം വരും ഇതിനു. ബെല്ലിംഗ്ഹ്യൂസന്‍ കടലിലാണ് അലക്സാണ്ടര്‍ ലാന്‍ഡ് എന്നും ഇതിനെ വിളിക്കാറുണ്ട്.ഹോജ്സണ്‍ എന്ന തടാകം ഈ ദ്വീപിലാണ്.
ഭൂമിയില്‍ ഏറ്റവും തെക്കുഭാഗത്തുള്ള ദ്വീപ്‌ ദക്ഷിണസമുദ്രത്തിലാണ് ബെര്‍ക്ക്നര്‍ ദ്വീപ്‌ എന്നാണ് അതിന്‍റെ പേര്.ദക്ഷിണസമുദ്രത്തിലെ രണ്ടാമത്തെ വലിയ ദ്വീപാണിത്.43873 ചതുരശ്രകിലോമീറ്റര്‍ ആണ് വലിപ്പം.അന്റാര്‍ട്ടിക്കയില്‍ പര്യവേക്ഷണം നടത്തിയലോയ്ട് ബെര്‍ക്കന്റുടെ ബഹുമാനര്‍ഥമാണ് ഈ ദ്വീപിന് ബെര്‍ക്നര്‍ ദ്വീപ്‌ എന്നു പേരിട്ടത്. ഹുബ്ലി ദ്വീപ്‌ എന്നും ഇതിനു പേരുണ്ട്.ദ്വീപാണെങ്കിലും ഇതിന്‍റെ ഒരു തീരത്തേക്കും കപ്പലോ തോണിയോ അടുപ്പിക്കാന്‍ കഴിയില്ല.കാരണം ഈ ദ്വീപിന് ചുറ്റുമുള്ള സമുദ്രഭാഗങ്ങള്‍ തണുത്തുറഞ്ഞു കിടക്കുകയാണ്. ചെറുകപ്പല്‍ അടുപ്പിക്കാവുന്ന സമുദ്രതീരത്തോടു ഏറ്റവും അടുത്തുള്ള ഭാഗത്തെത്താന്‍ പോലും ഈ മഞ്ഞുപാളികളിലൂടെ 17 കിലോമീറ്റര്‍ സഞ്ചരിക്കണം.
മുന്‍അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി റൂസ് വെല്‍റ്റിന്‍റെ ബഹുമാനാര്‍ത്ഥം പേരിട്ട ഒരു ദ്വീപ്‌ ദക്ഷിണസമുദ്രത്തിലുണ്ട്.റൂസ്വെല്‍റ്റ് ദ്വീപ്‌. 1934-ല്‍ ഈ ദ്വീപ്‌ കണ്ടുപിടിച്ച അമേരിക്കന്‍പര്യവേക്ഷക സംഘത്തിലെ തലവനായ റിച്ചാര്‍ഡ് ബൈട് ആണ് ഈ പേരിട്ടത്. സദാസമയവും മഞ്ഞു മൂടിക്കിടക്കുന്ന ഈ ദ്വീപിന് 7500 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുണ്ട്. വലിപ്പം കൊണ്ട് ദക്ഷിണസമുദ്രത്തിലെ മൂന്നാമത്തെ ദ്വീപാണ് തേസ്റ്റണ്‍ ദ്വീപ്‌.15700 കിലോമീറ്റര്‍ വലിപ്പമുണ്ട് ഇതിന്.റിച്ചാര്‍ഡ് ബൈട് ആണ് ഈ ദ്വീപും കണ്ടെത്തിയത്.
റോസ് കടലില്‍ അന്റാര്‍ട്ടിക്കയുടെ അടുത്താണ് റോസ് ദ്വീപ്‌.മഞ്ഞു മൂടിക്കിടക്കുന്നതിനാല്‍ ഇത് അന്റാര്‍ട്ടിക്കാഭൂഖണ്ഡത്തിന്‍റെ ഭാഗം പോലെ തോന്നും.2460 ചതുരശ്രകിലോമീറ്റര്‍ വലിപ്പമുള്ള ഈ ദ്വീപ്‌ കണ്ടുപിടിച്ചത് സര്‍ ജയിംസ് ക്ലാര്‍ക്ക് റോസാണ്.