EncyclopediaOceans

ദക്ഷിണസമുദ്രത്തിലെ സഞ്ചാരികള്‍

ബിസി നാലാം നൂറ്റാണ്ടില്‍ തന്നെ ഗ്രീക്കുകാര്‍ അന്റാര്‍ട്ടിക്കയെയും ദക്ഷിണസമുദ്രത്തെയും കുറിച്ച് മനസ്സിലാക്കിയിരുന്നു.ഭൂമിയുടെ വടക്ക് ഭാഗത്ത് തണുത്തുറഞ്ഞ ആര്‍ട്ടിക്ക് സമുദ്രമുള്ളത് പോലെ തെക്ക് ഭാഗത്ത് മറ്റൊരു സമുദ്രമുണ്ടാകുമെന്നു അവര്‍ ഊഹിച്ചു. എങ്കിലും മഹാസമുദ്രങ്ങള്‍ കടന്നു അന്റാര്‍ട്ടിക്കയില്‍ എത്താന്‍ അക്കാലത്ത് ആരും തയ്യാറായതായി രേഖയില്ല.
പില്‍ക്കാലത്ത് തിമിംഗലവേട്ടയ്ക്കും മറ്റുമായി യൂറോപ്യന്‍വേട്ടക്കാര്‍ ദക്ഷിണസമുദ്രത്തില്‍ എത്തിയിരുന്നു.1773-ല്‍ ജയിംസ് കുക്ക് ദക്ഷിണസമുദ്രത്തിലൂടെ യാത്ര നടത്തിയിട്ടുണ്ട്.പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ബെല്ലിംഗ്ഹ്യൂസന്‍ ദക്ഷിണസമുദ്രത്തിലൂടെ അന്റാര്‍ട്ടിക്ക ചുറ്റി സഞ്ചരിച്ചു.1823-ല്‍ ജയിംസ് വേഡ്ഡല്‍ എന്ന ബ്രിട്ടീഷുകാരന്‍ വേഡ്ഡല്‍ കടല്‍ കണ്ടെത്തി.പിന്നീട് ജയിംസ് ക്ലാര്‍ക്ക് റോസ്, അമുണ്ട്സന്‍, റോബര്‍ട്ട് സ്കോട്ട് തുടങ്ങിയവരെല്ലാം ദക്ഷിണസമുദ്രംതാണ്ടിയ പര്യവേക്ഷകരില്‍ പെടുന്നു.
1928-ല്‍ കാള്‍ ഐല്‍സണ്‍ ഓസ്ട്രേലിയയില്‍ നിന്നു ദക്ഷിണസമുദ്രത്തിനു കുറുകെ പറന്ന് അന്റാര്‍ട്ടിക്കയില്‍ എത്തി.പിന്നീട് അമേരിക്കയിലെ റിച്ചാര്‍ഡ് ബൈഡിന്റെ നേതൃത്വത്തില്‍ സമഗ്രമായ പര്യവേക്ഷണം നടന്നു.വിമാനവും ഐസ് ബ്രേക്കര്‍കപ്പലുമെല്ലാം ഉപയോഗിച്ചുള്ള ആ പര്യവേക്ഷണത്തില്‍ പല ദക്ഷിണസമുദ്രദ്വീപുകളും കണ്ടെത്തി.
ഇപ്പോള്‍ പല രാജ്യങ്ങളും അന്റാര്‍ട്ടിക്കയില്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ദക്ഷിണസമുദ്രത്തെക്കുറിച്ചും അന്റാര്ട്ടിക്കയെക്കുറിച്ചു പഠിക്കുന്നു.