ഭൂട്ടാന്റെ വസ്ത്രങ്ങള്‍
ലോകത്ത് ഏറ്റവും ഗുണനിലവാരമുള്ള വസ്ത്രമാണ് ഭൂട്ടാന്‍കാര്‍ നെയ്യുന്നത്. അടുത്ത കാലത്തായി അന്താരാഷ്ട്രവിപണിയിലെത്തിയ ഭൂട്ടാന്‍ തുണിത്തരങ്ങള്‍ക്ക് നല്ല സ്വീകരണം ലഭിക്കുകയുണ്ടായി.
ഭൂട്ടാനില്‍ നെയ്ത്തുകാരെല്ലാം സ്ത്രീകളാണ്. അമ്മയില്‍ നിന്നും പെണ്‍മക്കളിലേക്ക് പരമ്പരാഗതമായി കൈ മാറ്റം ചെയ്യപ്പെടുന്നതാണ് നെയ്ത്തുവിദ്യ. വീട്ടിലുള്ളവരുടെ ആവശ്യത്തിനുള്ള തുണി നെയ്തതിനു ശേഷമാണ് ഇവര്‍ വില്‍പനയ്ക്കുള്ള വസ്ത്രം നെയ്യുന്നത്.
വസ്ത്ര നിര്‍മാണത്തിനായി ഭൂട്ടാന്‍കാര്‍ ഇന്ത്യ,ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നും സില്‍ക്കു വാങ്ങുന്നുണ്ട്. സില്‍ക്കിന് പകരം വേറെ നൂലുകളും അവര്‍ നെയ്ത്തിനുപയോഗിക്കുന്നു. നിറം നല്‍കാന്‍ പ്രകൃതിദത്ത നിറങ്ങളും ഉപയോഗിക്കുന്നു.