BhutanCountryEncyclopedia

ഭൂട്ടാനിലെ ചിത്രകലയും ശില്‍പകലയും

ഭൂട്ടാനില്‍ ചിത്രകലയ്ക്കും ശില്‍പകലയ്ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മതവുമായി ബന്ധപ്പെട്ടായിരുന്നു അവയെന്ന് മാത്രം.

 വളരെ പണ്ട് മുതലേ മതപരമായ ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ ഭൂട്ടാന്‍കാര്‍ക്ക് സ്വന്തമായ ശൈലിയുണ്ടായിരുന്നു. 17 ആം നൂറ്റാണ്ട് മുതല്‍ ഇവയില്‍ ചൈനീസ് സ്വാധീനവും കാണാം. മണ്ണ്‍, ധാതുക്കള്‍, സസ്യഘടകങ്ങള്‍ എന്നിവയില്‍ നിന്നു പരമ്പരാഗതയില്‍ തയാറാക്കുന്നതാണ് ചായങ്ങള്‍. കൃത്രിമച്ചായങ്ങളും അടുത്തകാലത്തായി ഉപയോഗിച്ചു വരുന്നു. തടിക്കഷണത്തിലുറപ്പിച്ച മൃഗരോമാങ്ങളായിരുന്നു പെയിന്റിങ് ബ്രഷുകള്‍.

ചുവര്‍ ചിത്രങ്ങളും താങ്കകളും ഭൂട്ടാന്റെ ചിത്രകലയിലെ സവിശേഷ ഉദാഹരണങ്ങളാണ്. മരത്തിന്റെ ചട്ടക്കൂടില്‍ ഉറപ്പിച്ച തുണിയിലെ ചിത്രങ്ങളാണ്‌ താങ്ക എന്നറിയപ്പെടുന്നത്. തുണിയിലും മണ്‍കട്ടകളിലും വരയ്ക്കുന്ന ചിത്രങ്ങള്‍ പശ ചേര്‍ത്ത് ചുവരില്‍ ഒട്ടിക്കുന്ന രീതിയും ഭൂട്ടാനിലുണ്ടായിരുന്നു.

 ഭൂട്ടാനിലെ ശില്‍പകല ബുദ്ധദേവന്റെയോ ദേവതകളുടെയോ പ്രതിമ നിര്‍മ്മാണത്തില്‍ ഒതുങ്ങി നിന്നു. തടിയില്‍ കൊത്തിയെടുക്കുന്ന ഈ പ്രതിമകള്‍ പ്രാര്‍ഥനാവചനങ്ങള്‍ എഴുതിയതും ചിത്രം വരച്ച് അലങ്കരിച്ചതുമായ തുണി കൊണ്ടു ചുറ്റുന്നു. ഇതിനു മുകളില്‍ കളി മണ്ണ്‍ കൊണ്ട് പൊതിയുന്നു.ഉണങ്ങിക്കഴിഞ്ഞാല്‍ അതില്‍ ചിത്രം വരയ്ക്കും. ലോഹങ്ങളുപയോഗിച്ച്ചും ശില്‍പമുണ്ടാക്കിയിരുന്നു. ശില്‍പങ്ങളില്‍ വിലയേറിയ കല്ലുകള്‍ പതിക്കുകയും താഴെ താമരമൊട്ടുകളും പൂക്കളും കൊത്തിവയ്ക്കുകയും ഭൂട്ടാന്‍കാരുടെ പതിവാണ്.

 ബുദ്ധനെയും മറ്റ് ആരാധനാമൂര്‍ത്തികളെയും ചിത്രീകരിക്കുന്നതാണ് ഭൂട്ടാനിലെ കൊത്തുപണികള്‍, തടിയിലും ഒരിനം കല്ലുകളിലും(സ്ലേറ്റ്‌ കല്ല്‌) കൊത്തുപണി നടത്താറുണ്ടായിരുന്നു. സ്ലേറ്റു കല്ലുകള്‍ ഇഷ്ടം പോലെ ലഭിച്ചിരുന്നു. അവ കൊണ്ടുള്ള കൊത്തുപണികള്‍ സോങ്ങുകളില്‍ ധാരാളമായി ഉപയോഗിക്കുകയും ചെയ്തു. അതിനാല്‍ തന്നെ സ്ലേറ്റു കല്ലിലുള്ള കൊത്തുപണി സര്‍വസാധാരണമായി തീര്‍ന്നു.

 ഭൂട്ടാന്‍കാരുടെ കെട്ടിടനിര്‍മ്മാണവൈദഗ്ദ്യം തെളിഞ്ഞുകാണുന്നത്. സോങ്ങുകളുടെ നിര്‍മിതിയിലാണ് താഴ്വാര പ്രദേശങ്ങളില്‍ പാറകളില്‍ കൊത്തിയെടുത്ത പോലുള്ള ഈ കെട്ടിടങ്ങള്‍ ശില്‍പ ഭംഗി കൊണ്ടും കൊത്തുപണികള്‍ കൊണ്ടും ലോകമെങ്ങുമുള്ളവരെ ആകര്‍ഷിക്കുന്നു. എന്നാല്‍ വളരെകുറച്ചു ടൂറിസ്റ്റുകള്‍ക്കും മാത്രമേ സോങ്ങുകളിലും സന്യാസമടങ്ങളിലും പ്രവേശനം അനുവദിക്കാറുള്ളൂ.

 ചോര്‍ ടെന്‍ കളും (സ്തൂപം) പരമ്പരാഗത ഭൂട്ടാന്‍ വീടുകളും ആരെയും ആകര്‍ഷിക്കുന്നവയാണ്. ഇവയുടെ നിര്‍മാണത്തില്‍ ജപ്പാന്‍, ടിബറ്റ്‌ എന്നീ രാജ്യങ്ങളിലുള്ള നിര്‍മാണ ശൈലിയുടെ സ്വാധീനം കാണാം.

 ഭൂട്ടാന്റെ ശില്‍പകലയില്‍ കൊത്തുപണികള്‍ക്കു വലിയ സ്ഥാനമുണ്ട്. പല പഴയവീടുകളും മതപരവും അല്ലാത്തതുമായ കൊത്തുപണികള്‍ നിറഞ്ഞതാണ്.