BhutanCountryEncyclopediaHistory

സ്കാര്‍ഫ്

 ഭൂട്ടാനിലെ പുരുഷന്മാര്‍ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും സ്കാര്‍ഫ് ധരിക്കാറുണ്ട്. ഇവ കാബ്നെ’ എന്നറിയപ്പെടുന്നു. സില്‍ക്കിന്റെയോ പരുത്തിയുടെയോ കട്ടികുറഞ്ഞ തുണി കൊണ്ടാണ് ഇത് നിര്‍മിക്കുന്നത്. നീളമുള്ള ഈ തുണി ഒരു ഷോളുപോലെ ശരീരത്തിലിടുന്നു.

 സ്കാര്‍ഫിന്റെ നിറം ഓരോരുത്തരുടെയും പദവി സൂചിപ്പിക്കുന്നു. ബുദ്ധമടാതിപതികള്‍ക്കും രാജാവിനുമുള്ളതാണ് കാവിനിറം. ഇരുണ്ട നീലനിറം രാജാവിന്റെ ഉപദേശകസമിതിയിലെ അംഗങ്ങള്‍ക്കുള്ളതാണ്.