BhutanCountryEncyclopediaHistory

ഭൂട്ടാനിലെ ജനങ്ങള്‍

ഭൂട്ടാനിലെ ജനങ്ങളെ മൂന്നു പ്രധാന വര്‍ഗങ്ങളായി തിരിക്കാം. ഗാലോങ്, ഷാര്‍ചോപ്സ്, ലോട്ട്ഷാംപ്സ് എന്നിങ്ങനെയാണവ. ഗാലോങ്ങുകള്‍ ഭൂട്ടാന്റെ മധ്യഭാഗത്തും പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ഷാര്‍ഖോപ്സ് പടിഞ്ഞാറു ഭാഗത്തും ലോട്ട്ഷാംപാസ് തെക്കന്‍ അതിര്‍ത്തി പ്രദേശത്തും കഴിയുന്നവരാണ്.
ഭൂട്ടാനീസ് ഭാഷയില്‍ അവിടുത്തെ ജനങ്ങള്‍ ഒന്നടങ്കം ഡ്രൂക്പ എന്നറിയപ്പെടുന്നു. എന്നാല്‍ ഏതു വര്‍ഗ്ഗക്കാരെയാണ് ഈ വാക്കിലൂടെ സൂചിപ്പിക്കുന്നതെന്ന് വ്യക്തമല്ല. ചില രേഖകള്‍ പറയുന്നത് മംഗോളിയന്‍ വംശക്കാരാണ് യഥാര്‍ത്ഥ ‘ഡ്രൂക്പ’ കള്‍ എന്നാണ്.എന്നാല്‍ ,ടിബറ്റില്‍ നിന്ന് വന്ന ഗാലോങ്ങുകളെയാണ് ഇങ്ങനെ വിളിക്കുന്നതെന്ന് ചിലര്‍ പറയുന്നു.
ഡ്രൂക്പാ മത പഠനകേന്ദ്രങ്ങളില്‍ കഴിഞ്ഞവരാണ് ഡ്രൂക്പകള്‍ എന്ന് മറ്റൊരു വാദവുമുണ്ട്.

ഗാലോങ്സ്

19 ആം നൂറ്റാണ്ടില്‍ ടിബറ്റില്‍ നിന്നെത്തിയ അഭയാര്‍ഥികളാണവര്‍. അതുവരെ ആരും താമസിക്കാത്തതും ഫലപുഷ്ടി നിറഞ്ഞതുമായ പടിഞ്ഞാറന്‍ പ്രദേശങ്ങളാണ് അവര്‍ തിരഞ്ഞെടുത്തത്.
ഗ്യാലോങ്ങുകള്‍ കാഴ്ചയില്‍ ടിബറ്റുകാരെ പോലെയാണ്. ടിബറ്റിന്റെ ഭാഷയുമായി സാമ്യമുള്ളതുമായ ഇവരുടെ ഭാഷ. ഇവരുടെ ഭാഷയായ സോങ്ഖയാണ് പിന്നീട് ഭൂട്ടാന്റെ ദേശീയ ഭാഷയാണ്.

ഷാര്‍ഖോപ്സ്

കിഴക്കന്‍ ജനത എന്നാണ് ഷാര്‍ഖോപ്സ് എന്ന പേരിന്റെ അര്‍ഥം. ഇവരാണ് ഭൂട്ടാനിലെ യഥാര്‍ത്ഥ ജനത അല്ലെങ്കില്‍ അവിടേക്ക് ആദ്യം വന്നവര്‍ എന്ന് കരുതുന്നു. എന്നാല്‍ എവിടെ നിന്നാണിവര്‍ വന്നതെന്നത് അജ്ഞാതമാണ്‌.
പൊതുവേ വലിപ്പമുള്ളതും ഉറപ്പേറിയതുമായ വീടുകളാണ് ഇവരുടേത്. പൊയ്ക്കാലുകളില്‍ ഉറപ്പിക്കുന്ന ബലമില്ലാത്ത മുളവീടുകളും ഇവര്‍ നിര്‍മ്മിക്കുന്നു.
വലിയ മതവിശ്വാസികളാണിവര്‍. ഇവരുടെ വീടുകള്‍ക്ക് സമീപം കുടുംബക്ഷേത്രങ്ങളും കാണും. ഷാര്‍ഖോപ്സ് സ്ത്രീകള്‍ നെയ്ത്തിന് പേരുകേട്ടവര്‍ ആണ്. പട്ടുനൂലും പരുത്തിയും അവര്‍ നെയ്ത്തിനുപയോഗിക്കുന്നു.

ലോട്ട്ഷാംപാസ്

1880 നും 1960നും മധ്യേ നേപ്പാളില്‍ നിന്നും ഭൂട്ടനിലെത്തിയവരാണിവര്‍. മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ ധാരാളം ചെറുവിഭാഗങ്ങള്‍ ഇവര്‍ക്കിടയിലുണ്ട്. ഇവരുടെ ആചാരരീതികളിലും വലിയ വ്യത്യാസങ്ങളുണ്ട്.
നേപ്പാളില്‍ നൂറ്റാണ്ടുകളോളം തുടര്‍ന്ന പലായനത്തിന്റെ ഭാഗമായാണ് ഇവര്‍ ടിബറ്റിലെത്തിയാതെന്നു കരുതുന്നു. ആള്‍പ്പെരുപ്പവും ക്ഷാമവും ഇവരുടെ പലായത്തിനു കാരണമായിരിക്കാം.

ഈ മൂന്നു വംശങ്ങളിലും പെടാത്ത മറ്റു ചില വിഭാഗങ്ങളും ഭൂട്ടാനിലുണ്ട്. മധ്യമേഖലയില്‍ കഴിയുന്ന ബൂംതാപുകളും തെക്ക്- മധ്യഭാഗത്ത്‌ താമസിക്കുന്ന കിയെങ്ങുകളും വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കഴിയുന്ന ടിബറ്റുകാരും ‘ലെപ്ചകളും’ ഇതില്‍പ്പെടും. ഇവര്‍ക്കെല്ലാം വ്യത്യസ്തങ്ങളായ ഭാഷയും സംസ്കാരവുമാണ്‌ ഉള്ളത്.