ചരിത്രം തിരുത്തിയ യാത്രക്കാര്‍
ഡേവിഡ് ലിവിംഗ്സ്റ്റണ്‍ അല്ലേ? ടാങ്കനിക്ക തടാകക്കരയില്‍ വച്ച് കണ്ടു മുട്ടിയ മനുഷ്യനോട് ഹെന്‍റി മോര്‍ട്ടന്‍ സ്റ്റാന്‍ലി എന്ന അമേരിക്കന്‍ പത്രറിപ്പോര്‍ട്ട് ചോദിച്ചു,കാണാതായ ഡേവിഡ് ലിവിംഗ്സ്റ്റനെ അന്വേഷിച്ച് ഇറങ്ങിയതായിരുന്നു സ്റ്റാന്‍ലി.
സ്റ്റാന്‍ലിയുടെ ഊഹം ശരിയായിരുന്നു. അസുഖം ബാധിച്ച് തളര്‍ന്നിരിക്കുകയായിരുന്നു ലിവിംഗ്സ്റ്റണ്‍. സ്റ്റാന്‍ലി കൊണ്ടു വന്ന ഭക്ഷണവും മരുന്നുകളും കാണുമ്പോള്‍ അദ്ദേഹത്തിന് മറ്റൊരു ജന്മം കിട്ടിയതു പോലെ തോന്നി.
സ്കോട്ട്ലന്റുകാരായ ഡേവിഡ് ലിവിംഗ്സ്റ്റണിന് ആഫ്രിക്കയുടെ ചരിത്രത്തില്‍ എന്താണ് പ്രാധാന്യമെന്നല്ലെ? ആഫ്രിക്കയ്ക്ക് കുറുകെ ആദ്യമായി സഞ്ചരിച്ച സാഹസിക സഞ്ചാരിയാണ് ഡേവിഡ് ലിവിംഗ്സ്റ്റണ്‍.
1866-ലാണ് ലിവിംഗ്സ്റ്റണ്‍ തന്‍റെ യാത്ര ആരംഭിച്ചത്. അത് ആഫ്രിക്കയിലേക്കുള്ള അദ്ദേഹത്തിന്‍റെ മൂന്നാമത്തെ പര്യടനമായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞതോടെ അദ്ദേഹത്തെക്കുറിച്ചുള്ള യാതൊരു വിവരവും കിട്ടാതായി. അമേരിക്കയിലെ പ്രശസ്തമായ ന്യൂയോര്‍ക്ക് ഹെറാള്‍ട് എന്ന പത്രം അതോടെ തങ്ങളുടെ ഒരു റിപ്പോര്‍ട്ടറെ ആഫ്രിക്കയിലേക്ക് അയച്ചു.ലിവിംഗ്സ്റ്റനെ തെരഞ്ഞു കണ്ടുപിടിക്കാന്‍, ഹെന്‍റി മോര്‍ട്ടന്‍ സ്റ്റാന്‍ലിയായിരുന്നു ആ റിപ്പോര്‍ട്ടര്‍.
കൊടുംകാട്ടിലൂടെയും മറ്റുമുള്ള മാസങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവിലാണ് സ്റ്റാന്‍ലി’ ടാങ്കനിക്കായുടെ തീരത്ത് വച്ച് ലിവിംഗ്സ്റ്റനെ കണ്ടെത്തിയത്. എന്നാല്‍ അതോടെ തന്‍റെ യാത്ര നിര്‍ത്തിയോന്നുമില്ല ലിവി൦ഗ്സ്റ്റണ്‍.
പതിനെട്ടു മാസത്തിനു ശേഷം ലിവി൦ഗ്സ്റ്റണ്‍ മരണമടഞ്ഞു.
ലിവി൦ഗ്സ്റ്റനെ തേടി വന്ന സ്റ്റാന്‍ലിയുടെ കഥയോ? മടങ്ങിപ്പോകുന്നതിന് പകരം അദ്ദേഹവും ലിവി൦ഗ്സ്റ്റണിന്‍റെ പാത പിന്തുടര്‍ന്ന് സാഹസിക യാത്ര ആരംഭിച്ചു! മധ്യ ആഫ്രിക്കയിലെ, അന്നോളം ആരും എത്തിപ്പെടാത്ത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യ്ത് അദ്ദേഹം ചരിത്രം സൃഷ്ടിച്ചു.പതിനഞ്ചു വര്‍ഷം സ്റ്റാന്‍ലി തന്‍റെ പര്യവേക്ഷണം തുടര്‍ന്നു. അതോടെ ആഫ്രിക്കയുടെ ചരിത്രത്തില്‍ ഹെന്‍റി മോര്‍ട്ടന്‍ സ്റ്റാന്‍ലി ഡേവിഡ് ലിവി൦ഗ്സ്റ്റണിനോടൊപ്പമോ ഒരു പക്ഷേ അതില്‍ക്കൂടുതലോ പ്രാധാന്യമുള്ള ഇടം നേടുകയും ചെയ്യ്തു.