ഇരുട്ടിന്‍റെ നാട്
ആഫ്രിക്ക!നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇങ്ങനെയൊരു പേരു തന്നെ ലോകം കേട്ടിരുന്നില്ല.പിന്നീട് സാഹസികരായ സഞ്ചാരികള്‍ കപ്പല്‍മാര്‍ഗം ഇവിടേക്ക് എത്തിച്ചേര്‍ന്നു.പതിനൊന്നാം നൂറ്റാണ്ടില്‍ ചില നോര്‍വെ നാവികരും പതിഞ്ചാം നൂറ്റാണ്ടില്‍ വാസ്കോഡഗാമയും ഈ ഭൂഖണ്ഡത്തില്‍ കാലുകുത്തി. കാടും മലയും മരുഭൂമിയും നിറഞ്ഞുകിടക്കുന്ന ആ നാടിനെക്കുറിച്ച് കൂടുതലൊന്നും അവര്‍ക്ക് കഴിഞ്ഞില്ല.ഒന്നു മാത്രം അവര്‍ തീര്‍ച്ചപ്പെടുത്തി.ആഫ്രിക്ക ഇരുളടഞ്ഞ നാടാണ് ഇരുണ്ട ഭൂഖണ്ഡം!
മറ്റു ചിലര്‍ പിന്നെയും സാഹസികമായ യാത്രകള്‍ നടത്തി വേറെയും കണ്ടെത്തലുകള്‍ നടത്തി.ആഫ്രിക്ക ചരിത്രമില്ലാത്ത ഭൂഖണ്ഡമാണെന്ന്.
വെള്ളക്കാരന്‍റെ ശവക്കുഴി കാടന്മാരുടെ നാട് എന്നിങ്ങനെ പോകുന്നു ആഫ്രിക്കയ്ക്ക് വെള്ളക്കാര്‍ നല്‍കിയ വിശേഷണങ്ങള്‍. നാടറിയാതെ അന്നത്തെ വിശപ്പു മാറ്റാനായി കാട്ടില്‍ അലഞ്ഞു നടന്ന നിഷ്കളങ്കമായ ആഫ്രിക്കന്‍ നീഗ്രോകള്‍ വിശ്വസിക്കാന്‍ കൊള്ളാത്ത മൃഗങ്ങളാണെന്നു വരെ അവര്‍ പറഞ്ഞു പരത്തി.
എന്നാല്‍ സത്യം ഇതൊന്നുമല്ല.ലോകത്തിലുള്ളതില്‍ വച്ച് ഏറ്റവും നീണ്ട ചരിത്രം അവകാശപ്പെടാവുന്ന ഭൂഖണ്ഡമാണ് ആഫ്രിക്ക, ലക്ഷകണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയിലെ ആദ്യത്തെ മനുഷ്യവംശം ഉടലെടുത്തത് ആഫ്രിക്കയിലാണെന്നു കരുതപ്പെടുന്നു. ലോകത്തിലെ ഏറ്റവും പുരാതനവും സമ്പന്നവുമായ ഈജിപ്ഷ്യന്‍ സംസ്കാരം രൂപപ്പെട്ടതും ഈ ഭൂഖണ്ഡത്തില്‍ തന്നെയായിരുന്നു. പിന്നീട് കച്ചവടത്തിനും മറ്റുമായി ഇവിടെയെത്തിയ അറബികളും വെള്ളക്കാരും പോര്‍ച്ചുഗീസുകാരും ആഫ്രിക്കയെ കീഴടക്കി.ഒരു കാലത്ത് കിഴക്കേ ആഫ്രിക്കയിലെ നാടുകളെല്ലാം വെള്ളക്കാരുടെ കീഴിലായിരുന്നു. കാലം കഴിയുന്തോറും കൂടുതല്‍ ആഫ്രിക്കന്‍ പ്രദേശങ്ങള്‍ വെള്ളക്കാരുടെ കോളനികളായിക്കൊണ്ടിരുന്നു. ഇവര്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോയ പാവം നീഗ്രോകള്‍ വെള്ളക്കാര്‍ക്കു വേണ്ടി അടിമപ്പണിയെടുത്ത് സ്വന്തം നാട്ടില്‍ താമസിക്കുന്നതിന് വെള്ളക്കാര്‍ക്ക് നികുതി കൊടുക്കേണ്ട ഗതികേടും അവനുണ്ടായി പ്രാകൃതമായ ആചാരങ്ങളും വിചിത്രമായ മന്ത്രവാദങ്ങളുമാണ് അവനു കൂട്ടിനുണ്ടായിരുന്നത്.
നാല് ഓസ്ട്രേലിയകളുടെ വലിപ്പമുണ്ട് ആഫ്രിക്കയ്ക്ക്, ഏഷ്യ കഴിഞ്ഞാല്‍ വലിപ്പത്തില്‍ മുന്നിലുള്ള ഭൂഖണ്ഡം ഈ വന്‍കരയുടെ മധ്യഭാഗത്ത് കൂടെ ഭൂമധ്യരേഖ കടന്നുപോകുന്നു.ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറ ആഫ്രിക്കയുടെ വടക്കുഭാഗത്താണ് തെക്ക് കലഹാരി മരുഭൂമി.മധ്യഭാഗത്ത് കൊടുംകാടുകള്‍. കാടിനും മരുഭൂമിക്കുമിടയില്‍ വിശാലമായ പുല്‍മേടുകളും കുറ്റിക്കാടുകളും ഉയര്‍ന്ന മലനിരകളും.
ഒരേ സമയം തന്നെ ആഫ്രിക്കയിലെ ഓരോ പ്രദേശത്തും ഓരോതരം കാലാവസ്ഥയാണ്. ഭൂപ്രകൃതിയുടെയും കലാവസ്ഥയുടെയും വ്യത്യാസം കൊണ്ട് ആഫ്രിക്കയിലെ ജനങ്ങള്‍ പലതരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നു.
ആഫ്രിക്കയിലെ ഭൂരിപക്ഷവും നീഗ്രോ വംശത്തില്‍ പെട്ടവരാണ്. ഇവര്‍ക്കെല്ലാം കൂടി ആയിരത്തോളം ഭാഷകളുണ്ട്.മിക്കതും ലിപികളില്ലാത്ത സംസാരഭാഷകളാണ്.
വിദേശാധിപത്യത്തിലായിരുന്ന ആഫ്രിക്കയില്‍ നിന്നു ഒടുവില്‍ സ്വാതന്ത്ര്യo നേടിയത് ദക്ഷിണാഫ്രിക്കയാണ്.എന്നാല്‍ ഇന്നും കാടുകളില്‍ നിന്നു സ്വാതന്ത്ര്യo നേടാത്ത പുറംലോകം എന്തെന്നറിയാത്ത ധാരാളം ആദിവാസി സമൂഹങ്ങള്‍ ആഫ്രിക്കയിലെ ഇരുണ്ട മൂലകളില്‍ കഴിയുന്നു.