ഭൂമിയുടെ ഭാവി
ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്.ഉല്‍ക്കകളും ധൂമകേതുകളും ബഹിരാകാശത്ത് ചുറ്റിക്കറങ്ങുന്ന ഭീമന്മാരായ ഉല്‍ക്കകള്‍ ചിലപ്പോള്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയുമുണ്ടത്രേ.
ചിന്നിച്ചിതറിയ ഗ്രഹങ്ങളുടെ ഭാഗങ്ങളാണ് ഇവ. നിരവധി ഉല്‍ക്കകള്‍ ദിവസവും ഭൂമിയിലേക്ക് പതിക്കുന്നുണ്ട്,പക്ഷെ അന്തരീക്ഷത്തിലൂടെ കുതിച്ചു പറയുന്നതിനിടെ മിക്കതും കത്തിത്തീരുകയാണ് പതിവ്.
കത്തിത്തീരാത്ത ഒന്ന് ഭൂമിയില്‍ പതിച്ചാലാണ് അപകടമാവുക. 2002-ല്‍ അത്തരമൊരു] ഭീഷണി ഉയര്‍ന്നിരുന്നു.ഒരു ഫുട്ബോള്‍ മൈതാനത്തിന്‍റെയത്ര വലിപ്പമുള്ള ഒരു ധൂമകേതു ഭൂമിക്ക് തൊട്ടടുത്തുകൂടി കടന്നുപോയി. ഭൂമിക്കും ചന്ദ്രനും ഇടയ്ക്കുള്ള ദുരന്തത്തിന്‍റെ ഏതാണ്ട് മൂന്നിലൊരു ഭാഗം സഞ്ചരിച്ചെത്തി അത്!
ശാസ്ത്രജ്ഞരെ ഭയപ്പെടുത്തിയ ഒരു വസ്തുതയുണ്ട് ഇതില്‍, ഭൂമിക്ക് ഏറ്റവും അടുത്തെത്തിയ ശേഷം അപകടമേഖല കടന്ന് അകന്നുപോകാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. ഭൂമിയില്‍ ഈ ഭയങ്കരന്‍ വന്നിടിച്ചിരുന്നെങ്കില്‍ ഒരു ഹൈഡ്രജന്‍ ബോംബ് പൊട്ടുന്നതിന്‍റെയത്ര ശക്തിയുണ്ടാകുമായിരുന്നു ആ കൂട്ടിയിടിക്ക്.ഒരു നഗരത്തെയപ്പാടെ അത് ഭസ്മമാക്കിയേക്കാം ഇത്തരം ഭീഷണികള്‍ ഭാവിയില്‍ ഭൂമിക്ക് നേരിടേണ്ടി വന്നേക്കാമെന്ന് ഗവേഷകര്‍ ഭയക്കുന്നു.
അന്തരീക്ഷത്തില്‍ വച്ചു തന്നെ ഇത്തരം ധൂമകേതുക്കളെ തകര്‍ത്തു തരിപ്പണമാക്കാന്‍ കഴിവുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കാനാകുമോ എന്ന് പഠനങ്ങള്‍ നടക്കുന്നുണ്ട്.