EncyclopediaSpace

പ്രപഞ്ചത്തിന്റെ കേന്ദ്രം

ഭൂമിയാണ്‌ പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നായിരുന്നു കുറേക്കാലം മുമ്പ് വരെ ശാസ്ത്രജ്ഞന്മാരുടെ വിശ്വാസം പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കോപ്പര്‍നിക്കസ് എന്ന പോളിഷ് ശാസ്ത്രജ്ഞനാണ് ഈ തെറ്റിധാരണ തിരുത്തിയ ആദ്യത്തെയാള്‍. സൂര്യന്‍ ഭൂമിയെയല്ല, ഭൂമി സൂര്യനെയാണ് പ്രദക്ഷിണം വയ്ക്കുന്നതെന്ന് മനുഷ്യന്‍ മനസ്സിലാക്കിയിട്ട് വെറും അഞ്ഞൂറ് വര്‍ഷമേ ആയിട്ടുള്ളൂ എന്നു ചുരുക്കം ഭൂമി ഉരുണ്ടതാണെന്ന് അതിനുമുമ്പേ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരുന്നു.ടോളമി എന്ന ഗ്രീക്ക് ചിന്തകന്‍ ഭൂമി പരന്നതല്ലെന്ന് കണ്ടെത്തിയെങ്കിലും ഭൂമിയാണ്‌ പ്രപഞ്ചത്തിന്‍റെ കേന്ദ്രം എന്നായിരുന്നു അദ്ദേഹത്തിന്‍റെയും ധാരണ.
കോപ്പര്‍നിക്കസിന്റെ കണ്ടുപിടിത്തങ്ങള്‍ ശരിയാണെന്ന് പിന്നീട് ഗലീലിയോയും പറഞ്ഞു. എന്നാല്‍ ഇതൊന്നും ആരും വിശ്വസിച്ചില്ല.മാത്രമല്ല കോപ്പര്‍ നിക്കസിനും ഗലീലിയോയ്ക്കും ഭ്രാന്തനാണെന്ന് വരെ പലരും പറഞ്ഞു പരത്തി. ദൈവത്തിനു വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്ന കുറ്റം ചുമത്തി അവരെ ശിക്ഷിക്കുകയും ചെയ്തു.
എന്നാല്‍ പില്‍ക്കാലത്ത് കോപ്പര്‍ നിക്കസും ഗലീലിയോയും പറഞ്ഞതായിരുന്ന സത്യമെന്ന് ലോകം മുഴുവന്‍ അംഗീകരിച്ചു. യതാര്‍ത്ഥത്തില്‍ അന്നു മുതലാണ്‌ ഭൂമിയും സൂര്യനുമൊക്കെ എങ്ങനെയുണ്ടായി എന്ന് ശാസ്ത്രജ്ഞന്മാര്‍ ചിന്തിച്ചു തുടങ്ങിയത്.