EncyclopediaSpace

ഭൂമിയുടെ ദേഷ്യം

ഭൂമിക്ക് ചിലപ്പോള്‍ ദേഷ്യം വരാറുണ്ട്! ഭൂകമ്പത്തിന്‍റെ രൂപത്തില്‍ ഏറിയും കുറഞ്ഞുമൊക്കെ ഭൂമി ഇങ്ങനെ ദേഷ്യപ്പെടാറുണ്ട്.
ചില ഭൂകമ്പങ്ങള്‍ ഒരു ചെറിയ കമ്പനം കൊണ്ട് അവസാനിക്കും, ചിലതാകട്ടെ, നിമിഷ നേരം കൊണ്ട് പടുകൂറ്റന്‍ കെട്ടിടങ്ങളെയും മരങ്ങളെയുമൊക്കെ മണ്ണിനടിയിലാക്കും.
ജപ്പാനില്‍ ഭൂകമ്പം ഒരു സ്ഥിരം സംഭവമാണ്.അവിടെ ഭൂമികുലുങ്ങാത്ത ദിവസം ഇല്ലെന്നു തന്നെ പറയാം, പക്ഷെ അധികവും ആരെയും കുലുക്കാത്ത കുഞ്ഞന്‍ ഭൂകമ്പങ്ങളാണ് .വളരെക്കുറച്ചു സമയം കൊണ്ടു തന്നെ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഭൂകമ്പങ്ങള്‍ കേമന്മാരാണ്. ലോകത്തിലേറ്റവും വലിയ ഭൂകമ്പമുണ്ടായത് ചൈനയിലാണ്. 1556ല്‍ ഷാങ്ങ്സി പ്രദേശത്തുണ്ടായ ഭൂകമ്പത്തില്‍ എട്ടുലക്ഷത്തിലധികം പേരാണ് മണ്ണടിഞ്ഞത്. ചൈനയില്‍ തന്നെയുള്ള ഹെയ്ചെങ്ങ് നഗരത്തില്‍ 1975 ല്‍ ഒരു ഭൂകമ്പമുണ്ടായി.ഇതില്‍ നഗരം ഏതാണ്ട് മുഴുവനായും തകര്‍ന്നു പോയി. എന്നാല്‍ വെറും മൂന്നു പേര്‍ മാത്രമാണ് ഈ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്.
ഭൂമിക്കടിയിലെ പാറകളിലുണ്ടാകുന്ന വിള്ളലുകളാണ് ഭൂകമ്പത്തിനു കാരണം ഈ വിള്ളലുകള്‍ ഫോള്‍ട്ടുകള്‍ എന്നാണ് അറിയപ്പെടുന്നത്,പല തട്ടുകളായാണ് ഭൂമിയുടെ പുറന്തോടുണ്ടാക്കി യിട്ടുള്ളത് .ഈ തട്ടുകള്‍ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞല്ലോ. ഇവ തമ്മില്‍ അകലുകയും അടുക്കുകയും ചെയ്യുമ്പോഴാണ് സാധാരണഗതിയില്‍ ഭൂമികുലുക്കങ്ങളുണ്ടാകുന്നത്.
സ്ഥിരമായി ഭൂകമ്പങ്ങള്‍ ഉണ്ടാകുന്ന ചില സ്ഥലങ്ങളുണ്ട്. ഇവയെല്ലാo ഭൂപടത്തില്‍ ഏതാണ്ട് ഒരേ രേഖയിലാണുള്ളത് ഭൂകമ്പ ബെല്‍റ്റ്‌ എന്നറിയപ്പെടുന്ന ഇത് തുടങ്ങുന്നത് തെക്കെ അമേരിക്കയില്‍ നിനാണ്. മറ്റൊരു ഭൂകമ്പ ബെല്‍റ്റ്‌ ജപ്പാനില്‍ നിന്നും തുടങ്ങുന്നു.
ഭൂകമ്പങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനുള്ള ഉപകരണങ്ങള്‍ ഇന്നുണ്ട്. ഭൂകമ്പത്തിന്‍റെ ശക്തിയളക്കുന്നതിനുള്ള സ്കെയില്‍ കണ്ടുപിടിച്ചത് അമേരിക്കന്‍ ശാസ്ത്രജ്ഞനായ ചാള്‍സ് റിക്ടര്‍ എന്നയാളാണ്. റിക്ടര്‍സ്കെയില്‍ എന്നാണിത് അറിയപ്പെടുന്നത്.