DefenseEncyclopedia

അഗ്നി 5 മിസൈല്‍

ലോകത്തിലെ ഏറ്റവും മികച്ച കൃത്യത ഉള്ള മിസൈല്‍ ആണ് ഇന്ത്യ നിര്‍മ്മിച്ച അഗ്നി 5. കൃതിയുടെ കാര്യത്തില്‍ ഇതിനെ വെല്ലാന്‍ മറ്റൊരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഒരു രാജ്യവും നിര്‍മ്മിച്ചിട്ടില്ല. ഇന്ത്യയുടെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ ആണ് ഈ കരുത്തന്‍ ആയുധം വികസിപ്പിച്ചെടുത്തത്. അതി ദീർഘദൂര ബാലിസ്റ്റിക് മിസൈലാണ് അഗ്നി 5. ഈ മിസൈലിനു 8000 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ലക്ഷ്യത്തിൽ കൃത്യമായി ആക്രമണം നടത്താൻ കഴിയും. 17 മീറ്റർ നീളവും 50 ടൺ ഭാരവുമാണ്  ഈ മിസൈലിനുള്ളത്. ഖര ഇന്ധനം ഉപയോഗിക്കുന്ന അഗ്നി 5  മൂന്നു ഘട്ടങ്ങൾ ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അഗ്നി 5-നു ആകെ ഒരു ടൺ വരെ ഭാരമുള്ള പത്ത് ആക്രമണ മുനകൾ വരെ വഹിക്കാൻ ശേഷിയുണ്ട്. മലയാളിയായ ടെസ്സി തോമസാണ് ഈ പദ്ധതിയുടെ പ്രോജക്റ്റ് ഡയറക്ടർ 2012 ഏപ്രിൽ 19-നു് ആയിരുന്നു അഗ്നി 5  ആദ്യ പരീക്ഷണ വിക്ഷേപണം നടന്നത്. കരയിൽ നിന്ന് തൊടുക്കാവുന്ന പതിപ്പായിരുന്നു അത്. ഒഡീഷയിലെ വീലർ ദ്വീപിൽ നിന്നായിരുന്നു ആദ്യ മിസൈൽ വിക്ഷേപിക്കപ്പെട്ടത്.

ആദ്യ പരീക്ഷണം

ഇന്ത്യയുടെ കരുത്തുറ്റ മിസൈലിന്റെ പരീക്ഷണം അതീവ പ്രാധാന്യത്തോടെ ആണ് രാജ്യം നടത്തിയത്. ഒഡിഷാതീരത്തിനടുത്തുള്ള വീലർ ദ്വീപിൽനിന്നാണ് വിക്ഷേപണമെന്നും ‘താണ്ഡവം’ എന്ന് പേരിട്ടിരിക്കുന്ന താത്കാലിക ആക്രമണലക്ഷ്യത്തിനുനേരേയാണ് പരീക്ഷണം നടത്തുകയെന്നും, നേരത്തേ തന്നെ പ്രതിരോധവൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു അപ്രകാരം മുൻനിശ്ചയിച്ചിരുന്നതു പോലെ തന്നെ, 2012 ഏപ്രിൽ 19 രാവിലെ 8.07-നു വിക്ഷേപണം നടന്നു. വീലർ ദ്വീപിലെ വിക്ഷേപണ സമുച്ചയം 4-ൽ നിന്നാണ് വിക്ഷേപണം നടന്നത്. പൂര്‍ണമായും വിജയമായിരുന്നു ആദ്യ പരീക്ഷണം. സഞ്ചാരസമയദൈർഘ്യം 20 മിനിറ്റ് ആയിരുന്നു, മൂന്നാം ഘട്ട എഞ്ചിൻ പ്രവർത്തിക്കുകയും അന്തരീക്ഷത്തിൽ 100 കി.മീ. മുകളിൽ വെച്ച് മിസൈൽ നിമ്നാന്തരീക്ഷത്തിൽ പുനർപ്രവേശിക്കുകയും ചെയ്തു. അതിനുശേഷം പുനർപ്രവേശിത പേടകം, വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് 5000 കിലോമീറ്റർ അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായിരുന്ന ലക്ഷ്യത്തിൽ പതിച്ചു. എല്ലാം ശരിയായി തന്നെ പ്രവർത്തിച്ചുവെന്ന് വിക്ഷേപണത്തറയുടെ ഡയറക്ടറായ എസ്.പി. ദാസ് പത്രങ്ങളെ അറിയിച്ച] വിവിധ പത്രവാർത്തകളനുസരിച്ച് മിസൈൽ ലക്ഷ്യം കൃത്യമായി തന്നെ ഭേദിക്കുകയും ലക്ഷ്യത്തിനു ഏതാനം മീറ്റർ ഉള്ളിൽ തന്നെ പതിക്കുകയും ചെയ്തു. അതോടെ ലോകത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സ്വന്തമാക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി.

പ്രത്യേകതകൾ

ലോകത്തെ ഏറ്റവും മികച്ച ഭൂഖണ്ഡാന്തര മിസൈല്‍ ആണ് അഗ്നി 5. ഇതിനു ധാരാളം പ്രത്യേകതകള്‍ ഉണ്ട്. ശത്രുരാജ്യങ്ങളുടെ മിസൈൽവേധപ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കാനുള്ള തന്ത്രങ്ങളും അഗ്‌നി-5 ലുണ്ട്. മറ്റ് മിസൈലുകളിൽനിന്ന് വ്യത്യസ്തമായി പ്രത്യേകതരം ലോഹ കവചത്തിനുള്ളിൽ (കാനിസ്റ്റർ) ആണ് അഗ്‌നി-5 ശേഖരിച്ചുവെക്കുക ഏറെക്കാലം കേടുപാടുകൂടാതെ മിസൈൽ സൂക്ഷിച്ചുവെക്കാൻ ഇതിലൂടെ കഴിയും. അതുകൊണ്ടുതന്നെ പ്രത്യേക തയ്യാറെടുപ്പൊന്നുമില്ലാതെ വളരെ പെട്ടെന്നുതന്നെ അഗ്‌നി-5 നെ ശത്രുവിനെതിരെ പ്രയോഗിക്കാൻ കഴിയും. എപ്പോഴും വിക്ഷേപണസജ്ജമായിരിക്കും എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന പ്രയോജനം. കരമാർഗ്ഗം ഇന്ത്യയിലെവിടെയും എത്തിച്ച് എവിടെനിന്നും വിക്ഷേപിക്കാൻ കഴിയുന്ന റോഡ് മൊബൈൽ ലോഞ്ചറാണ് അഗ്നിയുടെ കവചം.  20 മീറ്ററോളം അതായത് ഏകദേശം ഒരു അഞ്ചുനില കെട്ടിടത്തിന്റെ ഉയരം ഇതിനു   നീളം ആയി ഉണ്ടാകും. അഗ്‌നി-5 നെക്കുറിച്ച് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽത്തന്നെ ഈ മിസൈൽ തങ്ങളുടെ വടക്കുകിഴക്കേ അറ്റത്തുള്ള ചെറിയ പട്ടണങ്ങൾക്കുപോലും ഭീഷണിയാണെന്ന് ചൈനയുടെ ഔദ്യോഗിക പത്രമായ ‘പീപ്പിൾസ് ഡെയ്‌ലി’ വിലയിരുത്തിക്കഴിഞ്ഞു. ചൈനയുടെ സൈനികശേഷി ഉയർത്തുന്ന ഭീഷണിക്കുള്ള മറുപടിയായാണ് ഈ മിസൈലിനെ ഇന്ത്യൻ സൈനിക വിദഗ്ദ്ധരും കാണുന്നത്. എന്നാൽ, പ്രതിരോധ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഭൂഖണ്ഡാന്തര മിസൈൽ ശേഷിയിലേക്കുള്ള നിർണായകമായ ചവിട്ടുപടിയാണിത്. കൂടുതൽ വിപുലീകരിച്ച് അഗ്‌നി-6 ൽ ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യകളുടെ അടിസ്ഥാനരൂപങ്ങളാണ് അഗ്‌നി-5 ലുള്ളത്.