CookingCurry RecipesEncyclopedia

മട്ടന്‍ ഗ്രീന്‍ മസാല

പാകം ചെയ്യുന്ന വിധം
കഴുകിയ മട്ടനില്‍ ഒരു തക്കാളിയും പട്ടയും രണ്ടു ഗ്രാമ്പു,ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. ജീരകം,കുരുമുളക്,ഗ്രാമ്പു, പട്ട,വാളന്‍ പുളി,പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി,കശ്കശ് എന്നീ ചേരുവകള്‍ ഒരുമിച്ച് അരയ്ക്കുക.നെയ്യില്‍ ഒരു സവാള ഇളം ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക.ഇതില്‍ ബാക്കിയുള്ള തക്കാളി അരിഞ്ഞത്, അരച്ച മസാല എന്നിവയും മട്ടന്‍ വേവിച്ച ചാറും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക.

ചേരുവകള്‍
1)മട്ടന്‍ – ഒരു കിലോ
2)നെയ്യ് – അര ടേബിള്‍ സ്പൂണ്‍
3)വിനാഗിരി,ഉപ്പ് – ആവശ്യത്തിനു
4)തക്കാളി അരിഞ്ഞത് – രണ്ടു
5)ജീരകം – ഒരു ടീസ്പൂണ്‍
കുരുമുളക് – അര ടീസ്പൂണ്‍
ഗ്രാമ്പു – രണ്ട്
പട്ട – ഒരു ചെറിയ കഷണം
വാളന്‍ പുളി – ഒരു നെല്ലിക്ക വലിപ്പം
പച്ചമുളക് – മൂന്ന്‍
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – 9 അല്ലി
കശ്കശ് – കാല്‍ ടീസ്പൂണ്‍
സവാള – രണ്ട്