EncyclopediaHistory

മഹാനായ സൈറസ്

ബി സി ആറാം നൂറ്റാണ്ടിലെ ബാബിലോണിയന്‍ രാജാവായിരുന്നു സൈറസ്. യുദ്ധതന്ത്രജ്ഞനായിരുന്ന ഇദ്ദേഹം പേര്‍ഷ്യയും മെഡീസും ഏകീകരിച്ച് ഒറ്റ സാമ്രാജ്യമാക്കി. മെഡിയന്‍, ലെഡിയന്‍, നവ ബാബിലോണിയന്‍ സാമ്രാജ്യങ്ങള്‍ക്ക് എതിരെ ഇദ്ദേഹം യുദ്ധവിജയം നേടിയിരുന്നു.
പുതിയതായി ആക്രമിച്ച് കീഴടക്കിയ സ്ഥലങ്ങളിലെല്ലാം മതസൗഹാര്‍ദം നിലനിര്‍ത്താന്‍ സെറസ് ചക്രവര്‍ത്തി ശ്രദ്ധിച്ചിരുന്നു. ഈ രാഷ്ട്രീയതന്ത്രം സ്ഥിരതയുള്ള നിലനിര്‍ത്താന്‍ സഹായകമായി. സൈറസിന്റെ മരണശേഷവും അദ്ദേഹം കെട്ടിപ്പടുത്ത സാമ്രാജ്യം വളരെക്കാലം നിലനിന്നു.