ഹമുറാബി
ബാബിലോണിയന്‍ സാമ്രാജ്യത്തിലെ ആദ്യ രാജാവായിരുന്നു ഹമുറാബി.മെസപ്പോട്ടോമിയയുടെ ഭൂരിഭാഗവും ഇദ്ദേഹം പിടിച്ചടക്കി.
വീരനായ പോരാളി മാത്രമായിരുന്നില്ല ഹമുറാബി.നീതിജ്ഞനായ ഭരണാധികാരി കൂടിയായിരുന്നു എഴുതപ്പെട്ട ചരിത്രത്തിലെ ആദ്യനിയമസംഹിതയായ ഹമുറാബികോഡ് ചിട്ടപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. കണ്ണിനു കണ്ണും പല്ലിനു പല്ലും എന്ന തത്ത്വമാണ് ഹമുറാബിയുടെ നിയമസംഹിതയില്‍ അംഗീകരിക്കപ്പെട്ടിരുന്നത്.
ഹമുറാബിയുടെ മരണത്തോടെ അദ്ദേഹത്തിന്റെ സാമ്രാജ്യം ചിന്നഭിന്നമായി എന്നാല്‍ 400 വര്‍ഷത്തോളം ഹമുറാബി കോഡ് മെസപ്പോട്ടോമിയന്‍ ഭരണാധികാരികള്‍ തങ്ങളുടെ നിയമമായി അംഗീകരിച്ചിരുന്നു. ആധുനിക നിയമസംഹിതകളെപ്പോലും ഹമുറാബി കോഡ് സ്വാധീനിച്ചിട്ടുണ്ട്.