EncyclopediaHistory

ജൂലിയസ് സീസര്‍

വന്നു, കണ്ടു,കീഴടക്കി പടയോട്ടങ്ങളുടെ ചരിത്രത്തില്‍, ആത്മവിശ്വാസത്തിന്‍റെ ഉടവാളു പോലെ മിന്നിതിങ്ങുന്ന മറ്റൊരു വാക്യം ലോകം ഇന്നോളം കേട്ടിട്ടില്ല.റോമസാമ്രാജ്യത്തിന്‍റെ ചരിത്രത്തിലെ വീരനായകനായ ജൂലിയസ് സീസറുടേതാണ് ചരിത്രം കാതോര്‍ക്കുന്ന ഈ വാക്കുകള്‍.
റോമിന്‍റെ സര്‍വാധിപത്യം രാജ്യതന്ത്രജ്ഞനുമായിരുന്നു ജൂലിയസ് സീസര്‍.റോമിലെ ഒരു പ്രമുഖ കുടുംബത്തിലാണ് സീസര്‍ ജനിച്ചത് ബി.സി 100 ജൂലൈ 13-ന് എന്നാല്‍ സീസര്‍ ജനിച്ച കാലത്ത് അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ക്കൊന്നും ഭരണത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്നില്ല.സമ്പത്തും കുറവായിരുന്നു.ക്വിന്‍റിലസ് എന്നായിരുന്നുവത്രേ അക്കാലത്ത് ജൂലൈ മാസത്തിന്‍റെ പേര്, ജൂലിയസ് സീസര്‍ ആ മാസത്തില്‍ ജനിച്ചതിനാല്‍ പിന്നീട് ക്വിന്റിലാസ് മാസത്തിന്‍റെ പേര് ജൂലൈ എന്നാക്കുകയാണുണ്ടായത്.
സീസറിന്റെ പതിനാറാം വയസില്‍ അച്ഛന്‍ മരിച്ചു.സീസര്‍ ജനിച്ച കാലത്ത് റോമിലെ ശക്തനായ നേതാവായിരുന്നു മാരിയസ്. സീസറുടെ പിതാവിന്‍റെ സഹോദരിയുടെ ഭര്‍ത്താവായിരുന്നു മാരിയസ്. മാരിയസും അക്കാലത്തെ സൈന്യാധിപനായിരുന്ന ലൂസിയസ് കൊര്‍ണാലിയസ് സുള്ളയും തമ്മില്‍ ശത്രുതയിലായിരുന്നു. ബി.സി 82-ല്‍ മാരിയസ് മരിച്ചു. അതോടെ ജൂലിയസ് സീസറുടെ ജീവന്‍ തന്നെ ആപത്തിലാകുമെന്ന അവസ്ഥയിലെത്തി.അദ്ദേഹം റോം വിട്ടുപോയി.പിന്നീട് ബി.സി 78-ലാണ് അദ്ദേഹം റോമില്‍ തിരിച്ചെത്തിയത്.
ഒരു പ്രസംഗകന്‍ എന്ന നിലയിലാണ് അദ്ദേഹം ആദ്യം ശ്രദ്ധിക്കപ്പെട്ടത്. റോമന്‍ നിയമങ്ങളെക്കുറിച്ചും സീസര്‍ക്ക് നല്ല അറിവുണ്ടായിരുന്നു.അധികാരമായിരുന്നു സീസറുടെ ലക്ഷ്യം.ഉജ്ജ്വലമായ പ്രസംഗവും പോരാട്ടവീര്യവും വഴി റോമിലെ ജനങ്ങളുടെ മനസില്‍ സീസര്‍ മനസിലാക്കി.സുള്ളയ്ക്കെതിരെ സമരം നയിച്ചവര്‍ക്ക് വേണ്ടി വാദിച്ചുകൊണ്ടായിരുന്നു സീസറുടെ പൊതുജീവിതത്തിന്റെ തുടക്കം,ഇതിനിടെ പ്രസംഗകലയില്‍ പ്രത്യേക പരിശീലനത്തിനും പോയി.
സീസറുടെ ആദ്യഭാര്യ മരിച്ചപ്പോള്‍, അവരുടെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് മുന്നില്‍ സീസര്‍മാരിയസിനെക്കുറിച്ച് അത്യുജ്വലമായി പ്രസംഗിച്ചു.അതോടെ സീസറിനോട് ജനങ്ങള്‍ക്ക് ആരാധന തോന്നാന്‍ തുടങ്ങി.
ബി.സി 74-ല്‍ റോമിന്‍റെ അധീനതയിലായിരുന്ന ഏഷ്യാമൈനര്‍ ആക്രമിക്കപ്പെട്ടു.സീസര്‍ സ്വയം സംഘടിപ്പിച്ച ഒരു സേനയുമായി അവിടെ കുതിച്ചെത്തി.ഏഷ്യ മൈനറിലെ റോമിന്‍റെ ഔദ്യോഗിക സേനാ നായകനെ സീസര്‍ സഹായിച്ചു.ആ പോരാട്ടത്തില്‍ റോമന്‍ സൈന്യം വിജയിച്ചു.അതോടെ റോമിന്‍റെ വീരനായകന്‍ എന്ന നിലയിലേക്ക് സീസര്‍ ഉയര്‍ന്നു.സീസര്‍ ജനങ്ങള്‍ക്ക് പ്രിയങ്കരനായി ബി.സി 59-ല്‍ റോമിലെ അക്കാലത്തെ ഉന്നത പദവിയായിരുന്ന കോണ്‍സല്‍ സ്ഥാനം സീസര്‍ നേടിയെടുത്തു.
പിന്നെ അധികാരത്തിന്‍റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറുന്ന സീസറിനെയാണ് റോമക്കാര്‍ കണ്ടത്.സീസര്‍ മുന്‍കൈയെടുത്ത് ട്രയം വിറേറ്റ് എന്ന മൂന്നംഗ സമിതിയുണ്ടാക്കി.സീസര്‍, ക്രാസസ്, പോംപി എന്നിവരായിരുന്നു ആ മൂന്നു പേര്‍.ഇതിനിടെ തന്‍റെ മകള്‍ ജൂലിയയെ സീസര്‍ പോംപിക്കു വിവാഹം ചെയ്തുകൊടുത്തു. ക്രാസിന്റെ സുഹൃത്ത് പിസോയുടെ മകള്‍ കല്‍പൂര്‍ണിയയെ സീസര്‍ വിവാഹം ചെയ്യുകയുമുണ്ടായി. ബി.സി 58-ല്‍ പിസോയെ റോമിന്‍റെ ഭരണമേല്‍പ്പിച്ച് സീസര്‍ സൈന്യത്തെ നയിച്ചുകൊണ്ട് ഗോള്‍ പ്രദേശത്തേക്കു നീങ്ങി.റോമന്‍ ആധിപത്യത്തെ വെല്ലുവിളിക്കുന്ന നാട്ടുരാജ്യങ്ങളുടേയും ഗോത്രവര്‍ഗങ്ങളുടെയും പ്രദേശമായിരുന്നു അവിടെ സീസര്‍ നടത്തിയത്.ഒരു പടനായകനെന്ന നിലയില്‍ തന്‍റെ കഴിവ് തെളിയിക്കാന്‍ പറ്റിയ മികച്ച അവസരമായി സീസര്‍ ഈ യുദ്ധത്തെ പ്രയോജനപ്പെടുത്തി.ഒടുവില്‍ വിജയം സീസറെ തേടിയെത്തി.ഗോള്‍ പ്രദേശത്ത് അധികാരം ലഭിച്ചതോടെ അക്കാലത്തെ ഏറ്റവും കച്ചവടപ്രാധാന്യമുള്ള റോണ്‍-സവോണ്‍-റൈന്‍, ഇടനാഴി എന്ന വാണിജ്യ മാര്‍ഗം സീസറുടെ അധീനതയിലായി.ബി.സി 54-ല്‍ സീസര്‍ ബ്രിട്ടന്‍ ആക്രമിച്ചു.ബി.സി 53-ല്‍ സീസറുടെ മകള്‍ ജൂലിയ മരിച്ചു.യുദ്ധമുന്നണിയില്‍ വച്ചാണ് സീസര്‍ ഈ വാര്‍ത്തയറിഞ്ഞത്.സീസര്‍ റോമിനു പുറത്ത് പടയോട്ടം നടത്തുന്ന കാലത്ത് പോംപിയും ക്രാസസുമാണ് റോമിലെ ഭരണം നടത്തിക്കൊണ്ടിരുന്നത്.
പല പദവികളും സീസറെ തേടിയെത്താന്‍ തുടങ്ങി. സൈനിക ജഡ്ജി, സെനറ്റ് അംഗം എന്നീ നിലകളില്‍ എല്ലാം സീസര്‍ തിളങ്ങി.
എ.ഡി 52-ല്‍ ഗോള്‍ പ്രദേശത്തുള്ളവര്‍ സീസറിനെതിരെ വീണ്ടും ആയുധമെടുത്തു.കടുത്ത പോരാട്ടമാണ് അവര്‍ നടത്തിയത്.രണ്ടു ഭാഗത്തും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി.പക്ഷെ തോറ്റു പിന്മാറാന്‍ സീസര്‍ തയ്യാറായിരുന്നില്ല.സകല തന്ത്രങ്ങളും പുറത്തെടുത്ത് സീസര്‍ പൊരുതി.ഒടുവില്‍ പത്തുലക്ഷത്തോളം പേരെ വധിച്ച് ഗോളില്‍ ആധിപത്യം ഉറപ്പിച്ചിട്ടേ സീസര്‍ എന്ന സൈന്യാധിപന്‍ റോമിലേക്കു മടങ്ങിയുള്ളു.ഇതിനിടെ പോംപിയും ക്രാസസും തമ്മില്‍ അധികാരത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ നടന്നു.പോംപിയായിരുന്നു കൂടുതല്‍ ശക്തന്‍.എ.ഡി 52-ല്‍ സര്‍വാധിപത്യമുള്ള കോണ്‍സലായി പോംപി തെരഞ്ഞെടുക്കപ്പെട്ടു.ക്രാസസിന് കോണ്‍സല്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. അയാള്‍ക്ക് സിറിയയിലെ ഗവര്‍ണര്‍ സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.വൈകാതെ സിറിയയില്‍വച്ച് ക്രാസസ് വധിക്കപ്പെടുകയും ചെയ്തു. അതോടെ റോമിന്‍റെ അധികാരത്തിനു വേണ്ടി പോംപിയും സീസറും തമ്മിലായി മത്സരം. ബി.സി 49-ല്‍ സൈന്യത്തിന്‍റെ ചുമതല മറ്റൊരാള്‍ക്ക് കൈമാറാന്‍ റോമിലെ സെനറ്റ് സീസറോട് ആവശ്യപ്പെട്ടു.സീസര്‍ സൈന്യത്തെ നയിച്ചുകൊണ്ട് റൂബിക്കോണ്‍ നദി കടന്നു ഇറ്റലിയിലേക്കു നീങ്ങി.ഗ്രീസില്‍ നിന്ന് ഒരു സൈന്യത്തെയും നയിച്ചുകൊണ്ട് പോംപി സീസറെ നേരിടാന്‍ എത്തി. പക്ഷേ സമര്‍ഥനായ സീസര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പോംപിക്കു കഴിഞ്ഞില്ല. പതിനായിരത്തോളം പേരെ വധിച്ചുകൊണ്ട് സീസര്‍ യുദ്ധം ജയിച്ചു.പോംപി ഈ സമയത്ത് ഈജ്പ്തിലേക്ക് രക്ഷപ്പെട്ടു.എന്നാല്‍ സീസര്‍ വിട്ടു കൊടുത്തില്ല. സീസറും ഈജ്പ്തിലേക്ക് കുതിച്ചു. അവിടെ ടോളമി പതിമൂന്നാമനും അദ്ദേഹത്തിന്‍റെ സഹോദരി ക്ലിയോപാട്രയും തമ്മില്‍ അധികാരത്തിനായി മത്സരിക്കുകയായിരുന്നു. സീസറുടെ പിന്തുണ നേടാന്‍ വേണ്ടി ടോളമി പോംപിയെ വധിച്ചു.പക്ഷേ അതിസുന്ദരിയായ ക്ലിയോപാട്രയെ ഈജിപ്തിലെ ചക്രവര്‍ത്തിനിയാക്കി.
വീണ്ടും ജൂലിയസ് സീസര്‍ ഏഷ്യാമൈനറിലേക്ക് പുറപ്പെട്ടു. അവിടെ റോമന്‍ ആധിപത്യത്തിന് നേരേ ഉയര്‍ന്ന വെല്ലുവിളികളെ സീസര്‍ അടിച്ചമര്‍ത്തി.ബി.സി 47-ല്‍ റോമിലേക്ക് മടങ്ങി.
റോമില്‍ തിരിച്ചെത്തിയ സീസര്‍ പുതിയ കലണ്ടര്‍ ഏര്‍പ്പെടുത്തി. സെനറ്റിലെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.റോമിലെ ഭരണഘടനയില്‍ സീസര്‍ പല മാറ്റങ്ങളും വരുത്തി.അദ്ദേഹം റോമിന്‍റെ ആജീവനാന്ത ഡിക്റ്റേറ്റര്‍ ആയി ബി.സി 46-ല്‍ സ്വയം പ്രഖ്യാപിച്ചു.ഇത് മറ്റ് സെനറ്റ് അംഗങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല.അവര്‍ സീസര്‍ക്കെതിരെ രഹസ്യമായി ഒത്തു ചേര്‍ന്നു. അറുപതോളം സെനറ്റര്‍മാര്‍ ഒത്തുകൂടി ജൂലിയസ് സീസറെ വധിക്കാന്‍ പദ്ധതി തയ്യാറാക്കി.പ്രമുഖ സെനറ്റര്‍മാരായ ബ്രൂട്ടസും കാഷ്യസും ആ ശ്രമത്തിനു നേതൃത്വം നല്‍കി.
ബി.സി ൪൪ മാര്‍ച്ച് 15-നു ജൂലിയസ് സീസര്‍ ഇതൊന്നുമറിയാതെ സെനറ്റിലേക്ക് പോവുകയായിരുന്നു.കാസ്കേ എന്നയാള്‍ സീസറെ ആദ്യം കുത്തി.തുടര്‍ന്നു മറ്റു സെനറ്റ് അംഗങ്ങളും വളഞ്ഞു നിന്ന് അദ്ദേഹത്തെ കുത്തി കൊലപ്പെടുത്തി.
ലോകചരിത്രത്തിലെ ഏറ്റവും വലിയ സൈന്യാധിപന്മാരില്‍ ഒരാളാണ് ജൂലിയസ് സീസര്‍.യുദ്ധവിജയങ്ങളിലും സൈനികമികവിലും സീസറെ അല്പമെങ്കിലും പിന്നിലാക്കുന്ന ഒരാള്‍ ചരിത്രത്തിലുണ്ടെങ്കില്‍ അത് മഹാനായ അലക്സാണ്ടര്‍ മാത്രമാണ്.