കപ്പയും ഇറച്ചിയും
പാകം ചെയ്യുന്ന വിധം
കപ്പ ചെറിയ കഷണങ്ങളാക്കി ഉപ്പും ചേര്‍ത്ത് നല്ല പോലെ വേവിച്ചു വെള്ളം വാടിച്ചു മാറ്റി വയ്ക്കുക. പ്രഷര്‍ കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള, ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി,പച്ചമുളക്, കറിവേപ്പില,തക്കാളി, എന്നീ ചേരുവകള്‍ യഥാക്രമം വഴറ്റി എടുക്കുക. ചേരുവകള്‍ കുറച്ച് വാടുമ്പോള്‍ ചെറിയ കഷണങ്ങളാക്കിയ ഇറച്ചി ചേര്‍ക്കുക. മല്ലിപ്പൊടി,മുളകുപൊടി,മഞ്ഞള്‍പ്പൊടി,ഏലയ്ക്ക,കറുവാപ്പട്ട,ഗ്രാമ്പു,പെരുംജീരകപ്പൊടി എന്നീ ചേരുവകളും ചേര്‍ത്ത് പ്രഷര്‍ കുക്കര്‍ മൂടിവയ്ക്കുക.`
ഇരച്ചിയിലെ വെള്ളം വറ്റിച്ചെടുക്കുക.തയ്യാറാക്കി വച്ചിരിക്കുന്ന കപ്പ ഇറച്ചിയില്‍ ചേര്‍ത്ത് യോജിപ്പിക്കുക.തെങ്ങാചിരകിയതും,ചുവന്നുള്ളി,പച്ചമുളക്,വെളുത്തുള്ളി എന്നീ ചേരുവകള്‍ മയത്തില്‍ അരച്ചെടുത്തത് ഇറച്ചി കപ്പ കൂട്ടിലേയ്ക്ക് ചേര്‍ത്തിളക്കി ഒന്ന് കൂടി തിളപ്പിച്ച് ഇറക്കി വയ്ക്കുക.
ചേരുവകള്‍
1)മാട്ടിറച്ചി – ഒന്നരകിലോ
2)കപ്പ – ഒന്നര കിലോ
3)സവാള – നാല്
ചുവന്നുള്ളി – 67
വെളുത്തുള്ളി – 67 അല്ലി
ഇഞ്ചി – ചെറിയ കഷണം
പച്ചമുളക് – നാല്
കറിവേപ്പില – രണ്ടു തണ്ട്
തക്കാളി – രണ്ട്
വെളിച്ചെണ്ണ – ഒന്നര സ്പൂണ്‍
4)മല്ലിപ്പൊടി – രണ്ടര ടേബിള്‍ സ്പൂണ്‍
മുളകുപൊടി – ഒന്നര ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക – അഞ്ച്
കറുവാപ്പട്ട – രണ്ടു കഷണം
ഗ്രാമ്പു – നാല്
പെരുംജീരകം
പൊടിച്ചത് – ഒന്നര ടീസ്പൂണ്‍
5)തേങ്ങാ ചിരകിയത് – ഒരു മുറി
ചുവന്നുള്ളി – നാല്
പച്ചമുളക് – നാല്
വെളുത്തുള്ളി – നാല്