ബംഗാളി മീന്‍കറി
പാകം ചെയ്യുന്ന വിധം
നെയ്യ്മീന്‍ കഷണങ്ങളാക്കി വൃത്തിയായി കഴുകി എടുക്കുക. പകുതി തൈരും മഞ്ഞള്‍പ്പൊടിയും പുരട്ടി 30 മിനിറ്റ് വയ്ക്കുക. നെയ്യ് ചൂടാക്കി മീന്‍ മുക്കാല്‍ വേവാകും വരെ വറുത്ത് മാറ്റിവയ്ക്കുക. അതേ നെയ്യില്‍ 4 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്തു നല്ലപോലെ മൂപ്പിക്കുക. വഴന്നു കഴിയുമ്പോള്‍ സവാളയും ഇഞ്ചിയും അരച്ചതും ചേര്‍ക്കുക. സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ ബാക്കി തൈരും മുളകുപൊടിയും ചേര്‍ത്തു പാകത്തിന് വെള്ളവും ഒഴിച്ച് തിളപ്പിക്കുക. മീന്‍ കഷണങ്ങള്‍ മുക്കാല്‍ വേവാകുമ്പോള്‍ ഇതിലേയ്ക്കിട്ടു 15 മിനിറ്റു ചെറുതീയില്‍ തിളപ്പിക്കണം. കിസ്മിസ് ഉപ്പും ചേര്‍ത്തു ഇറക്കി ചൂടോടെ ഉപയോഗിക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
1)നെയ്യ് മീന്‍
(ദശക്കഷണം) – അര കിലോ
2)മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
3)തൈര് – അര കപ്പ്
4)നെയ്യ് – ആവശ്യത്തിനു
5)ഏലയ്ക്ക – ഒന്ന്
6)ഗ്രാമ്പൂ – ഒന്ന്
7)കറുവാപ്പട്ട – ചെറിയ കഷണം
8)കറുവായില – കുറച്ച്
9)കുരുമുളക് – മൂന്ന്
10)സവാള
കൊത്തിയരിഞ്ഞത് – കാല്‍ കപ്പ്
11)ഇഞ്ചി അരച്ചത് – അര ടീസ്പൂണ്‍
12)മുളകുപൊടി – അര ടീസ്പൂണ്‍
13)ഉപ്പ് – ആവശ്യത്തിനു
14)കിസ്മിസ് – 40 ഗ്രാം