ഉരുളക്കിഴങ്ങ് മസാല
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ ചതുരക്കഷണങ്ങളായി അരിയുക. മൂന്നാമത്തെ ചേരുവ വെള്ളത്തില്‍ കുതിര്‍ത്ത് തരുതരുപ്പായി അരച്ചെടുക്കുക.എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് ചേര്‍ത്ത് മൂന്ന് മിനിറ്റ് വഴറ്റുക. മൂന്നു മിനിറ്റ് കഴിയുമ്പോള്‍ മൂന്ന് മുതല്‍ ആറു വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് ഇവ വേവിക്കുക. ഉരുളക്കിഴങ്ങ് വേവുമ്പോള്‍ പച്ചമുളക് വട്ടത്തില്‍ ചെറുതായി അരിഞ്ഞു ചേര്‍ത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.
ആവശ്യമുള്ള സാധനങ്ങള്‍
1)ഉരുളക്കിഴങ്ങ് – 250 ഗ്രാം
2) എണ്ണ – 15 മില്ലി
3)കശ്കശ് – 25 ഗ്രാം
4)മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
5)ഉപ്പ് – പാകത്തിന്
6)വെള്ളം – രണ്ടു കപ്പ്
7)പച്ചമുളക് അരിഞ്ഞത് – 1