CookingEncyclopedia

ഫാഷന്‍ഫ്രൂട്ട് സ്ക്വാഷ്

പാകം ചെയ്യുന്ന വിധം

 നല്ല വിളഞ്ഞ പഴുത്ത ഫ്രൂട്ട് ശേഖരിച്ച് വൃത്തിയാക്കി മുറിച്ച് ഒരു സ്പൂണ്‍ ഉപയോഗിച്ച് അതിലെ ജൂസ് ശേഖരിക്കുക. അല്പം ചൂടുവെള്ളം ഇതില്‍ ചേര്‍ത്ത് ഞവിടിപ്പിഴിഞ്ഞു തുണിയില്‍ അരിച്ചെടുക്കുക. ഇതില്‍ നാരങ്ങാനീരും ചേര്‍ത്ത് മാറ്റി വയ്ക്കുക. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക. ഇത് നന്നായി തണുത്ത ശേഷം ജൂസ് അതില്‍ ചേര്‍ത്ത് ഇളക്കി അല്പം മാറ്റി പൊട്ടാസ്യം മെറ്റ ബൈ സള്‍ഫേറ്റ് ചേര്‍ത്ത് ബാക്കി സ്ക്വാഷില്‍ കലര്‍ത്തുക. ഇത് വൃത്തിയുള്ള കുപ്പികളിലാക്കി സൂക്ഷിക്കുക.

ചേരുവകള്‍

1)ഫാഷന്‍ ഫ്രൂട്ടിന്റെ ജൂസ് – 2 ലിറ്റര്‍

2) പഞ്ചസാര           – 4 കിലോ

3)നാരങ്ങാ നീര്         – ഒരു നാരങ്ങയുടെത് ഒന്നര ലിറ്റര്‍

4)വെള്ളം              – ഒന്നര ലിറ്റര്‍

5)പൊട്ടാസ്യം മെറ്റാ ബൈസള്‍ഫേറ്റ് – 3ഗ്രാം