ഹാനിബാള്‍
റോമസാമ്രാജ്യത്തെ കിടുകിടാ വിറപ്പിച്ച പടത്തലവനാണ് ഹാനിബാള്‍.ഒരു പക്ഷെ, പ്രാചീന റോമിന്‍റെ ചരിത്രത്തില്‍ അവര്‍ ഹാനിബാളിനോളം മറ്റരേയും ഭയന്നിട്ടില്ല എന്ന് കരുതാം.ഒരു കൊടുങ്കാറ്റു പോലെ അദ്ദേഹം റോമന്‍ പ്രദേശങ്ങളെ ചവിട്ടിമെതിച്ചു മുന്നേറി.ലോകചരിത്രത്തിലെ തന്നെ ശ്രദ്ധേയനായ പടത്തലവനായി മാറി ഹാനിബാള്‍.
ഒന്നാം പ്യൂണിക്ക് യുദ്ധത്തില്‍ റോമന്‍ സൈന്യം ആഫ്രിക്കയുടെ വടക്കന്‍ തീരത്തുള്ള കാര്‍ത്തേജ് പട്ടാണo പിടിച്ചടക്കി. റോമന്‍ ആധിപത്യത്തെ വെല്ലുവിളിച്ചു കൊണ്ട് അവിടെ പോരാടിക്കൊണ്ടിരുന്ന ഒരു സൈന്യാധിപനായിരുന്നു ഹാനിബാളിന്‍റെ പിതാവായ ഹാമില്‍ക്കര്‍ ബര്‍ക്ക.ജീവനുള്ള കാലത്തോളം റോമക്കാരുടെ ആധിപത്യത്തെ അംഗീകഗീകരിക്കരുതെന്നും അവര്‍ക്കെതിരെ നിരന്തരം പോരാടിക്കൊണ്ടിരിക്കണമെന്നും ഹാമില്‍ക്കര്‍ തന്‍റെ മകനെക്കൊണ്ടു പ്രതിജ്ഞയെടുപ്പിച്ചിരുന്നു. ധീരനായ ആ പിതാവിന്റെ വീരനായ പുത്രന്‍ ആ പ്രതിജ്ഞ അക്ഷരംപ്രതി നിറവേറ്റി. റോമന്‍സാമ്രാജ്യത്തിന് അയാള്‍ ഒരു പേടിസ്വപ്നമായി മാറി.
ബി.സി 228-ല്‍ ഹാമില്‍ക്കര്‍ പടക്കളത്തില്‍ മരിച്ചു വീണു.കാര്‍ത്തേജിനെ റോമന്‍ ആധിപത്യത്തില്‍ നിന്നു മോചിപ്പിക്കുവാനുള്ള കഠിനപോരാട്ടത്തിനിടയിലായിരുന്നു ആ യോദ്ധാവിന്‍റെ വീരമൃത്യു.ഹാമില്‍ക്കറിന്‍റെ മരണത്തോടെ സൈനികനേതൃത്വം അദ്ദേഹത്തിന്‍റെ പുത്രിയുടെ ഭര്‍ത്താവ് ഏറ്റെടുത്തു.അവര്‍ പോരാട്ടം തുടരുകയും ചെയ്യ്തു, പക്ഷെ യുദ്ധത്തിനിടയില്‍ വീരമരണം വരിക്കാനായിരുന്നു ആ പടത്തലവന്റെയും വിധി.ബി.സി 221-ല്‍ അദ്ദേഹം മരണമടഞ്ഞു.കാര്‍ത്തേജിന്റെ നായകസ്ഥാനം അതോടെ ഹാനിബാളിനെ തേടിയെത്തി. ആ യുവധീരന് പ്രായം അപ്പോള്‍ 26 വയസു മാത്രമായിരുന്നു.എബ്രോനദിയുടെ തെക്കു വരെയുള്ള സ്പാനിഷ് പ്രദേശങ്ങളില്‍ അധികാരം സ്ഥാപിക്കാന്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഹാനിബാളിനു കഴിഞ്ഞു. ഹാനിബാളിന്റെ പടയോട്ടം റോമക്കാരെ അങ്കലാപ്പിലാക്കി.എങ്ങനെയും ആ മുന്നേറ്റം തകര്‍ത്തേ തീരൂ എന്ന് അവര്‍ തീരുമാനിച്ചു.തന്ത്രപരമായ ഒരു നീക്കത്തിലൂടെ സ്പാനിഷ് പട്ടണമായ സാഗുന്‍ റവുമായി അവര്‍ സൗഹൃദത്തിലായി ബി.സി 219-ലായിരുന്നു അത്.സൈനികമായി നിര്‍ണായകമായ ഒരു സ്ഥാനത്തായിരുന്നു ആ പ്രദേശം. അവിടം കേന്ദ്രമാക്കി ഹാനിബാളിനെ തകര്‍ക്കുകയും കാര്‍ത്തേജ് മുഴുവനായി വീണ്ടും തങ്ങളുടെ അധികാരത്തില്‍ കീഴില്‍ കൊണ്ടുവരിക എന്നതുമായിരുന്നു റോമാക്കാരുടെ തന്ത്രം, എന്നാല്‍ ഈ നീക്കം മുന്‍ക്കൂട്ടി അറിയാന്‍ ഹാനിബാളിനു കഴിഞ്ഞു.അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ ഹാനിബാള്‍ സാഗുന്റം പിടിച്ചടക്കി,ഇത് യുദ്ധമര്യാദകളുടെ ലംഘനമായി റോമാക്കാര്‍ ആരോപിച്ചു.എന്നാല്‍ ഹാനിബാള്‍ അതൊന്നും കണക്കിലെടുത്തില്ല.പകരം ശത്രുവിന്‍റെ മണ്ണിലേക്ക് തന്നെ പടയോട്ടം നടത്താന്‍ തീരുമാനിച്ചു.ഇറ്റലി ലക്ഷ്യമാക്കി ഹാനിബാളിന്റെ സൈന്യം കുതിച്ചു.റോമാക്കാര്‍ വിറച്ചു.
രണ്ടാം പ്യൂണിക്ക് യുദ്ധത്തിന്‍റെ തുടക്കമായി ആ പടപ്പുറപ്പാട്.ബി.സി 218 മുതല്‍ 205 വരെ നീണ്ടു നിന്നു ആ പോരാട്ടം ഇറ്റലിയിലേക്കുള്ള ഹാനിബാളിന്‍റെ പടയോട്ടം ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ പടയോട്ടങ്ങളിലൊന്നാണ്, ആല്‍പ്സ് പര്‍വതനിരകള്‍ മറികടന്നു വേണം അവര്‍ക്ക് ഇറ്റലിയിലെത്താന്‍.മാത്രമല്ല റോമാസാമ്രാജ്യവുമായി സൗഹൃദത്തിലായിരുന്നു മാസില എന്നൊരു നഗരം കടക്കുകയും വേണം.ബി.സി 218-ലെ വസന്തകാലത്തിനൊടുവില്‍ ഹാനിബാള്‍ തന്‍റെ സൈന്യവുമായി ഐതിഹാസികമായ ആ പടയോട്ടം നടത്തി.35,000 യോദ്ധാക്കളും 37 ആനകളുമായി ഹാനിബാള്‍ ഇറ്റലിയിലെത്തി. റോമന്‍ സൈന്യാധിപനായ ഫ്ലമീനിയാസിന്‍റെ സൈന്യമായിരുന്നു അവരെ എതിരിട്ടത്.തുടര്‍ന്നു നടന്ന കടുത്ത പോരാട്ടത്തില്‍ ഹാനിബാള്‍ റോമന്‍സൈന്യത്തെ തകര്‍ത്തു തരിപ്പണമാക്കി.അങ്ങനെ ഒടുവില്‍ റോമിലേക്കുള്ള പാത ഹാനിബാളിനു മുന്നില്‍ കിട്ടി.പക്ഷേ റോമാനഗരത്തെ ആക്രമിക്കാനുള്ളത്രേ കരുത്ത് തന്‍റെ സൈന്യത്തിന് അപ്പോഴില്ലെന്നു ഹാനിബാള്‍ മനസ്സിലാക്കി.വേണ്ടത്ര ആയുധങ്ങളില്ല, കടുത്ത പോരാട്ടത്തിന്റെ ഫലമായി സൈനികരുടെ എണ്ണം കുറഞ്ഞിരിക്കുന്നു.മികച്ച യോദ്ധാക്കള്‍ പോലും ക്ഷീണിതരായിരിക്കുന്നു.ഈ അവസ്ഥയില്‍ റോമിനെ ആക്രമിച്ചാല്‍ ഇത്രയും കാലത്തെ കഠിനശ്രമം കൊണ്ട് നേടിയതെല്ലാം വെറുതെ പരാജയത്തില്‍ കലാശിക്കുമെന്ന് ഹാനിബാള്‍ തിരിച്ചറിഞ്ഞു.ആ കുശാഗ്രബുദ്ധിമാനായ സൈന്യാധിപന്‍ അടവ്മാറ്റി. റോമിനെ നേരിട്ട് ആക്രമിക്കാതെ, സമീപപ്രദേശങ്ങളില്‍ ആധിപത്യമുറപ്പിച്ച് റോമിനെ സമ്മര്‍ദ്ദത്തിലാക്കി കീഴടങ്ങാന്‍ പ്രേരിപ്പിക്കുക എന്നതായിരുന്നു ഹാനിബോളിന്റെ തന്ത്രം.
ഫാബിയസ് മാക്സിമസ് ആയിരുന്നു റോമിന്‍റെ പുതിയ സൈന്യാധിപന്‍. തന്ത്രപരമായ നീക്കങ്ങള്‍ക്ക് പ്രസിദ്ധനായിരുന്നു ഫാബിയസ്.അദ്ദേഹം കാര്‍ത്തേജ് സൈന്യവുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ശ്രമിച്ചു, പക്ഷേ ഏറ്റുമുട്ടല്‍ ഒഴിവാക്കിക്കൊണ്ടുള്ള ഫാബിയാന്‍ തന്ത്രം റോമിലെ മറ്റ് പ്രമുഖര്‍ക്കും ജനങ്ങള്‍ക്കും ഇഷ്ടമായില്ല.
ബി.സി 2016-ല്‍ റോമക്കാര്‍ അതിശക്തമായ ഒരു സൈന്യം കെട്ടിപ്പടുത്തു.ഹാനിബാളിനെ അവര്‍ വെല്ലുവിളിച്ചു,അപുലിയ എന്ന പ്രദേശത്തുവച്ച് ഏറ്റുമുട്ടി.ബാറ്റില്‍ ഓഫ് കാന്‍ എന്നറിയപ്പെട്ട പോരാട്ടത്തിനു അതോടെ തുടക്കമായി. തുടര്‍ന്ന് പോരാട്ടങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു.ബി.സി.217-ലെ വസന്തകാലത്ത് ഹാനിബാള്‍ വീണ്ടും പടയോട്ടം തുടങ്ങി.റോമന്‍ സൈന്യം തടയാന്‍ ശ്രമിച്ചു.പക്ഷേ, ഇക്കുറിയും വിജയം ഹാനിബാളിനൊപ്പം തന്നെയായിരുന്നു. കാന്‍ യുദ്ധത്തിലെ വിജയം ഹാനിബാള്‍ നേടിയ ഏറ്റവും വലിയ സൈനിക പരാജയം ഒരു പക്ഷേ, അതായിരിക്കാം. പ്ലാസെന്‍റിയ എന്ന സ്ഥലത്തു വച്ച് ഹാനിബാളിന്റെ സൈന്യo റോമന്‍സൈന്യവുമായി ഏറ്റുമുട്ടി.ഇക്കുറിയും വിജയം ഹാനിബാളിനു തന്നെയായിരുന്നു. അതോടെ തെക്കന്‍ പ്രദേശങ്ങളില്‍ നിന്ന് റോമിലേക്കുള്ള പാതകള്‍ ഹാനിബാളിനു മുന്നില്‍ തുറന്നു.
പക്ഷെ, ആക്രമണത്തിന് തിടുക്കം കൂട്ടാതെ ഹാനിബാളും സംഘവും ആ ശിശിരകാലം മുഴുവന്‍ ‘പോ’ താഴ്വരിയില്‍ തങ്ങി.ഇതിനിടെ ഗോത്രവര്‍ഗക്കാരെയും തന്‍റെ സൈന്യത്തില്‍ ചേര്‍ത്ത് സൈന്യത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചെയ്തു.
പക്ഷേ തുടര്‍ന്നുള്ള പടയോട്ടം ഹാനിബാളിന്റെ വഴിയില്‍ കാത്തുവച്ചിരുന്നത് വിജയമായിരുന്നില്ല.
റോം കീഴടങ്ങാതെ പിടിച്ചു നിന്നു റോമന്‍ സൈന്യാധിപന്മാര്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കിക്കൊണ്ടുള്ള ഫാബിയന്‍ തന്ത്രങ്ങളിലൂടെ കാര്‍ത്തേജ് സൈന്യത്തെ നേരിട്ടുകൊണ്ടിരുന്നു. പക്ഷെ ഇതേ സമയം സ്പെയിനിലേക്കും സിസിയിലേക്കും അവര്‍ സൈന്യത്തെ അയച്ചുകൊണ്ടിരുന്നു.
ബി.സി 2005-ല്‍ ഹാനിബാളിന് റോമന്‍ ആക്രമണത്തില്‍ നിന്ന് കാര്‍ത്തേജ് പട്ടണത്തെ രക്ഷിക്കാനായി പിന്‍വാങ്ങേണ്ടി വന്നു.ബി.സി 202-ല്‍ നടന്ന ഐതിഹാസികമായി ഏറ്റുമുട്ടലില്‍ ഒടുവില്‍ റോമന്‍ സൈന്യം വിജയക്കൊടി പാറിച്ചു.കാര്‍ത്തേജിന് വീണ്ടും റോമന്‍ ആധിപത്യം അംഗീകരിക്കേണ്ടി വന്നു.ഹാനിബാള്‍ പരാജയം സമ്മതിച്ചു.
ബി.സി 195-ല്‍ ഹാനിബാളിന് നാടു വിട്ടു പോകേണ്ടി വന്നു.പക്ഷേ അദ്ദേഹം അപ്പോഴും റോമക്കാരോടുള്ള പക ആ സൈന്യാധിപന്‍റെ മനസ്സില്‍ പുകഞ്ഞുകൊണ്ടിരുന്നു.റോമക്കാരെ എതിര്‍ത്ത സെലൂക്കിയയിലെ ആന്റിയോക്കസ് മൂന്നാമനെപ്പോലുള്ള രാജാക്കന്മാരെ ആര് എതിര്‍ത്താലും അവരെ ഹാനിബാള്‍ സഹായിച്ചിരുന്നു.
ബി.സി 183-ല്‍ തന്‍റെ 64-ആം വയസില്‍ ഹാനിബാള്‍ അന്തരിച്ചു.അര നൂറ്റാണ്ടുകാലം റോമിനെ കിടുകിടാ വിറപ്പിച്ച ആ സൈന്യാധിപന്‍ മരണത്തിനു മുന്നില്‍ കീഴടങ്ങി.മികച്ച സൈന്യാധിപനായിരുന്നെങ്കിലും നിര്‍ണായകമായ ആക്രമണം നടത്തി ശത്രുവിനെ നിലംപരിശാക്കേണ്ട അവസാനഘട്ടത്തില്‍ വരുത്തിയ കാലതാമസമാണ് ഹാനിബാള്‍ എന്ന പടത്തലവന്റെ പരാജയകാരണമായി സൈനിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.ഒരുപാട് വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞെങ്കിലും അന്തിമവിജയം നേടാനാകാതെ പോയത് ഹാനിബാളിന്‍റെ വലിയ പരാജയമായി.