EncyclopediaHistory

അല്‍സീബിയാഡേസ്

ആതന്‍സിലെ സൈനികത്തലവനായിരുന്നു അല്‍സീബിയാഡേസ്.ബി സി അഞ്ചാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ ആതന്‍സിലുണ്ടായ പ്രധാന സംഭവവികാസങ്ങളില്‍ ചിലതില്‍ മുഖ്യ പങ്ക് ഈ പടത്തലവന്‍ വഹിച്ചു.
ആതന്‍സിലെ ഒരു പ്രഭുകുടുംബത്തില്‍ ബിസി 450-ലാണ് അല്‍സീബിയാഡേസിന്‍റെ ജനനo. സൈനികസേവനത്തിന്റെ തുടക്കത്തില്‍ പല യുദ്ധങ്ങളിലും പങ്കെടുത്തു. പിന്നീട് ആതന്‍സുമായി ശത്രുതയില്‍ കഴിഞ്ഞിരുന്ന സ്പാര്‍ട്ടക്ക് എതിരെയുള്ള രാഷ്ട്രീയനീക്കങ്ങളില്‍ മുഖ്യപങ്കു വഹിച്ചു.ബിസി 422-ല്‍ സൈനിക ജനറല്‍ ആയി ഉയര്‍ന്നു.
അല്‍സീബിയാഡേസിന്‍റെ അധികാരവും പ്രശസ്തിയും അധികകാലം നിലനിന്നില്ല,ആയിടെ ആതന്‍സില്‍ ഹെര്‍മിസ് ദേവന്‍റെ പ്രതിമകള്‍ ആരൊക്കെയോ നശിപ്പിച്ചു. ഇതിന്റെ കുറ്റം അല്‍സീബിയാഡേസിന്‍റെ തലയില്‍ ചുമത്തപ്പെട്ടു.ആ കുറ്റത്തിന് അദ്ദേഹത്തെ വിചാരണ ചെയ്ത് വധശിക്ഷ വിധിച്ചു.
എന്നാല്‍ സ്പാര്‍ട്ടക്കാരുടെ സഹായത്തോടെ തടവില്‍നിന്നു രക്ഷപ്പെടാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. പ്രത്യുപകാരമായി അല്‍സീബിയാഡേസ് സ്പാര്‍ട്ടയുടെ സൈനിക ഉപദേഷ്ടാവായി കുറച്ചു കാലം പ്രവര്‍ത്തിച്ചു. ഇദ്ദേഹത്തിന്‍റെ യുദ്ധതന്ത്രങ്ങളിലൂടെ സ്പാര്‍ട്ട നിരവധി വിജയങ്ങള്‍ നേടി.സിസിലിയിലെ യുദ്ധത്തില്‍ ആതന്‍സിനെ പരാജയപ്പെടുത്താനും ഇക്കാലത്ത് സ്പാര്‍ട്ടക്ക് കഴിഞ്ഞു.അതോടെ അല്‍സീബിയാഡേസിന് രാജ്യദ്രോഹിയെന്ന പേരു വീണു.
സ്പാര്ട്ടയുമായുള്ള അല്‍സീബിയാഡേസിന്‍റെ ചങ്ങാത്തം അധികം നീണ്ടില്ല.സ്പാര്‍ട്ടയിലെ രാജ്ഞിയുമായി ബന്ധപ്പെട്ട ചില’ ആരോപണങ്ങളെ തുടര്‍ന്നു അല്‍സീബിയാഡേസിന് അവിടെനിന്ന് ഒളിച്ചോടേണ്ടി വന്നു.
ഒളിവുജീവിതകാലത്ത് ആതന്‍സിന് സഹായം നല്‍കാന്‍ അല്‍സീബിയാഡേസ് ശ്രമിച്ചു, വൈകാതെ ആതന്‍സിലെ കപ്പല്‍പ്പടയുടെ സേനാനായകനായി അല്‍സീബിയാഡേസ്. പല കടല്‍യുദ്ധങ്ങളിലും ആതന്‍സിന് വിജയം നേടികൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.എന്നാല്‍ ബിസി 406-ല്‍ സ്പാര്‍ട്ടന്‍ ജനറല്‍ ലൈസാണ്ടര്‍ ആതന്‍സ്കപ്പല്‍പ്പടയെ തകര്‍ത്തോടെ അല്‍സീബിയാഡേസിന് സേനാപതി സ്ഥാനം നഷ്ടമായി. തൊട്ടടുത്ത വര്‍ഷം അദ്ദേഹം കൊലചെയ്യപ്പെട്ടു.
പ്രസിദ്ധതത്ത്വചിന്തകന്‍ സോക്രട്ടീസിന്‍റെ ചങ്ങാതിയായിരുന്നു അല്‍സീബിയാഡേസ്. ആതന്‍സില്‍ സൈനികനായിരുന്ന ആദ്യകാലത്ത് അല്‍സീബിയാഡേസും സോക്രട്ടീസും ഒരുമിച്ച് നിന്ന് ആതന്‍സിനു വേണ്ടി പോരാടിയിട്ടുണ്ട്.ബി സി 432-ലെ പോട്ടിഡിയ യുദ്ധം,ബിസി 424-ലെ ഡേലിയo യുദ്ധം എന്നിവയിലും ഇരുവരും പങ്കെടുത്തു. പോട്ടിഡിയായുദ്ധത്തില്‍ സോക്രട്ടീസായിരുന്നു.ഡേലിയo യുദ്ധത്തില്‍ സോക്രട്ടീസിന്‍റെ ജീവന്‍ അല്‍സീബിയാഡേസ് രക്ഷിച്ചു.
സോക്രട്ടീസിന്‍റെ സ്വഭാവമഹിമ അല്‍സീബിയാഡേസിന് ഇല്ലായിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുകയും ചെയ്തു. അതിനാല്‍ അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ അംഗീകരിക്കപ്പെടാതെ പോയി.