EncyclopediaHistory

അക്കിലസ്

ഗ്രീക്ക് ഇതിഹാസനായകനാണ് അക്കിലസ്. ഹോമറിന്റെ ഇലിയഡ്‌ എന്ന പ്രശസ്ത കൃതിയിലെ നായകനാണ് ഇദ്ദേഹം.
ഗ്രീക്കുകാര്‍ ട്രോജന്‍ യുദ്ധം വിജയിച്ചത് അക്കിലസിന്റെ പോരാട്ടവീര്യത്തിലാണ്.ട്രോയി നഗരം പിടിച്ചെടുക്കാനായിരുന്നു ട്രോജന്‍ യുദ്ധം. തുടക്കത്തില്‍ അക്കിലസ് യുദ്ധത്തില്‍നിന്നും വിട്ടു നിന്നു.എങ്കിലും ഗ്രീക്കുകാര്‍ പരാജയത്തിന്റെ വക്കീലാണെന്ന് കണ്ടപ്പോള്‍ അദ്ദേഹം യുദ്ധമുന്നണിയിലേക്ക് കുതിച്ചെത്തി, ട്രോയിലെ നായകനായ ഹെക്റ്ററെ വധിച്ച് അക്കിലസ് യുദ്ധം ജയിച്ചു.
എങ്കിലും യുദ്ധവിജയം ആഘോഷിക്കാന്‍ അക്കിലസിനു കഴിഞ്ഞില്ല.ഹെക്റ്ററിന്റെ സഹോദരന്‍ പാരിസ് അക്കിലസിനോട് പകരം വീട്ടി.പാരീസിന്‍റെ അമ്പേറ്റ് അക്കിലസ് മരിച്ചു വീണു.
തേറ്റിസ് ദേവതയുടേയും പേലിയൂസിന്റെയും ഇളയ പുത്രനായിരുന്നു അക്കിലസ്.ജനിച്ചയുടനെ തേറ്റിസ് ദേവത അക്കിലിസിനെ പാതാളത്തിലെ പുണ്യ നദിയായ സ്റ്റിക്സില്‍ മുക്കി. ആ നദിയില്‍ മുങ്ങിയ ശരീരഭാഗത്ത് ഒരു ആയുധം കൊണ്ടും മുറിവേല്‍ക്കില്ലത്രേ! അക്കിലസിന്റെ കാല്‍പാദത്തില്‍ പിടിച്ചാണ് തേറ്റിസ് ദേവത നദിയില്‍ മുക്കിയത്. എന്നാല്‍ കാല്‍പാദം വെള്ളത്തില്‍ മുങ്ങിയില്ല.അതിനാല്‍ ശരീരത്തില്‍ കാല്‍പ്പാദത്തില്‍ മുറിവേല്‍പ്പിച്ചു മാത്രമേ അക്കിലസിനെ വധിക്കാനാകുമായിരുന്നുള്ളൂ.
ഈ രഹസ്യം മനസ്സിലാക്കിയതു കൊണ്ടാണ് പാരിസിന് അക്കിലസിനെ വീഴ്ത്താന്‍ കഴിഞ്ഞത്.അക്കിലസിന്റെ കാല്‍പാദത്തിലേക്കാണ് പാരിസ് അമ്പ് തൊടുത്തത്.