EncyclopediaHistory

ക്വോട്സ് വാച്ച്

വാച്ചുകളേയും ക്ലോക്കുകളേയും ഏറ്റവും ഒടുവില്‍ വിപ്ലവകരമായി പരിഷ്കരിച്ച ക്വോട്സ് പരലുകളാണ്.
ആദ്യ ക്വോട്സ് വാച്ച് ആസ്ട്രോണ്‍,സീക്കോ കമ്പനിയാണ് നിര്‍മിച്ചത്. 1969-ലെ ക്രിസ്മസ് ദിനത്തില്‍ അത് പുറത്തിറക്കി,10 വര്‍ഷത്തെ പ്രയത്നഫലമായിരുന്നു, ആസ്ട്രോണ്‍ ആദ്യ ആഴ്ച തന്നെ 100 വാച്ച് കമ്പനി വിറ്റു. 3300 പൗണ്ടായിരുന്നു ഒന്നിന്‍റെ വില. അന്ന് ആ തുകയ്ക്ക് ഒരു കാര്‍ വാങ്ങാമായിരുന്നു.
കൈയുടെ ചലനം കൊണ്ട് വാച്ചിനകത്തെ കൊച്ച് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ലഭിക്കുന്ന വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന വാച്ചുകളും സീക്കോ കമ്പനിയാണ് ആദ്യമായി വിപണിയിലെത്തിച്ചത്.