നങ്കൂരമോചന വിദ്യ
പെന്‍ഡുലത്തിന്റെ നീളവും ക്ലോക്കിന്റെ കൃത്യതയും തമ്മില്‍ ബന്ധമുണ്ട്.നീളം കൂടുന്തോറും കൃത്യത കൂടും.പെന്‍ഡുലത്തിന്റെ നീളം കണക്കിലധികം കൂട്ടിയാല്‍ ക്ലോക്കിന്റെ വലുപ്പവും അതിനനുസരിച്ച് കൂട്ടേണ്ടിവരും. ഈ പ്രതിസന്ധിക്കൊരു പരിഹാരമായാണ് നങ്കൂരമോചനവിദ്യ വന്നത്.
പെന്‍ഡുലം ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ആടുമല്ലോ, ഈ രണ്ടു അറ്റങ്ങളും രണ്ട് ബിന്ദുക്കളായി സങ്കല്‍പ്പിക്കുക, പെന്‍ഡുലം ഉറപ്പിച്ചിരിക്കുന്നത് മറ്റൊരു ബിന്ദുവിലാണെന്നും കരുതുക.ഈ ബിന്ദുക്കളെയും ചേര്‍ത്ത് വരയ്ക്കുമ്പോള്‍ ലഭിക്കുന്ന കോണ്‍ 90 ഡിഗ്രി ആയിരുന്നാല്‍ മാത്രമെ പെന്‍ഡുലത്തിന്റെ ചലനം ഉപയോഗിച്ച് കൃത്യസമയo കണക്കാക്കാന്‍ കഴിയൂ.ഹ്യൂജന്‍സ് നിര്‍മിച്ച ഘടികാരത്തിന്റെ കാര്യമാണിത്.90 ഡിഗ്രി കോണ്‍ നിര്‍മിക്കാനായി പെന്‍ഡുലം ഏറെ ദൂരം ആടേണ്ടിയിരുന്നു. ഇതിനെയാണ് ക്ലോക്കുകളുടെ വലുപ്പം കൂട്ടേണ്ടിവരുന്നത്.
ഇത് പരിഹരിക്കാന്‍ c ആകൃതിയില്‍ കപ്പലിന്റെ നങ്കൂരം പോലെയൊരു യന്ത്രക്കൈ ഘടിപ്പിക്കും. നീണ്ട പെന്‍ഡുലത്തിനു കൃത്യമായ സമയം സൂചിപ്പിക്കുവാന്‍ ഈ യന്ത്രക്കൈ സഹായിച്ചു,ഇതിനു നങ്കൂരത്തിന്റെ ആകൃതിയായതിനാല്‍ ഈ വിദ്യയെ നങ്കൂരമോചനം എന്നാണ് വിളിച്ചത്.ഈ വിദ്യ കണ്ടെത്തിയതോടെ ഘടികാരങ്ങളുടെ വലുപ്പം കുറഞ്ഞു.