കൊമാഡോ ഡ്രാഗണ്‍
ശാന്ത സമുദ്രത്തിലെ ഈസ്റ്റ് ഇന്‍ഡീസ് ദ്വീപസമൂഹങ്ങളിലെ കൊമാഡോ ദ്വീപിലും സമീപത്തെ ചില ചെറു ദ്വീപുകളിലുമായി ജീവിക്കുന്ന ഒരു ഉടുമ്പാണ് ‘വരാനസ് കൊമോഡോയെന്‍സിസ്’ എന്നറിയപ്പെടുന്ന കൊമോഡോ ഡ്രാഗണ്‍. പഴം കഥകളിലെ ഡ്രാഗണെപ്പോലെ ഒരു ഭീകരന്‍, പല്ലിവര്‍ഗക്കാരിലെ രാക്ഷസന്‍!
പത്തടിയോളം പോന്ന തടിച്ച ശരീരം, തടിയന്‍ വാല്.ഉറച്ച കൈകാലുകള്‍,നീണ്ടു വളഞ്ഞ് കൂര്‍ത്ത നഖങ്ങള്‍,വലിയ തല,പുറത്തേക്ക് നീട്ടുന്ന പിളര്‍ന്ന നാവ്,തീക്ഷ്ണഭാവം,ആക്രമണ സ്വഭാവം. ചുരുക്കിപ്പറഞ്ഞാല്‍ കഥകളിലും മറ്റും കാണുന്ന തീ തുപ്പുന്ന പഴയ വ്യാളികളുടെ മട്ടും ഭാവവും. തീ തുപ്പുന്നില്ല എന്ന വ്യത്യാസം മാത്രം. മുതലകളൊഴിച്ചാല്‍ ഏറ്റവും വലിയ ഉരഗവര്‍ഗക്കാരാണിവ. മാംസഭോജികളായ ഇവ മാന്‍,പന്നി മുതലായ ജീവികളെ ആക്രമിച്ച് കടിച്ചു കീറി തിന്നാറുണ്ട്.