EncyclopediaHistory

ജലഘടികാരം

സൂര്യഘടികാരത്തിന് ഒരു പ്രശ്നമുണ്ട്, രാത്രികളിലും കാര്‍മേഘം മൂടിയ പകലുകളിലും സമയം അറിയാനാവില്ല. സൂര്യപ്രകാശമില്ലാതെ നിഴലുണ്ടാകില്ലല്ലോ. നിഴലില്ലെങ്കില്‍ സൂര്യഘടികാരം കൊണ്ട് പ്രയോജനവുമില്ല. ഈയവസരത്തിലാണ് ഏതു സമയത്തു ഉപയോഗിക്കാവുന്ന സമയമാപിനി എന്ന രീതിയില്‍ ജലഘടികാരം പ്രചാരത്തില്‍ വരുന്നത്.
അടിയില്‍ ദ്വാരമുള്ള മരപ്പാത്രമാണ് ജലഘടികാരത്തിന്‍റെ ഏറ്റവും ലഘുരൂപം മുകളില്‍ നിന്ന് താഴേക്ക് വിസ്താരം കുറഞ്ഞുവരുന്ന ഒരു പൂച്ഛട്ടിയുടെ രൂപമാണിതിനു.ഇതില്‍ നിറച്ച വെള്ളം ദ്വാരത്തിലൂടെ ഒരു നിശ്ചിത സമയം കൊണ്ട് ഒഴുകിപ്പോകും.അങ്ങനെയാണ് സമയം അറിയുന്നത്,ഒഴുകുന്ന വെള്ളമാണ് ജലഘടികാരത്തില്‍ സമയം അടയാളപ്പെടുത്തുന്നത്,