EncyclopediaHistory

സമയം യഥാര്‍ത്ഥമോ?

പ്രപഞ്ചത്തിലുള്ള സകലതിനെയും നാം അറിയുന്നത്, നമ്മുടെ ഇന്ദ്രിയങ്ങളിലൂടെയാണ്, എന്നാല്‍ സമയം അങ്ങനെയല്ല. സമയത്തെ നമുക്ക് കാണാനോ,തൊടാനോ, രുചിക്കാനോ, മണക്കാനോ,കേള്‍ക്കാനോ കഴിയില്ല, എന്നിട്ടു നാം സമയത്തെ അറിയുന്നു. സമയം കടന്നുപോകുന്നത് നമുക്ക് അനുഭവപ്പെടുന്നു, തലച്ചോറില്‍ രൂപപ്പെടുന്ന തുടര്‍ച്ചയായ ചിന്തകളിലൂടെയാണ് നമുക്ക് സമയബോധം ലഭിക്കുന്നത്.
സമയം യഥാര്‍ത്ഥമാണോ? പണ്ടു മുതലേയുള്ള ചോദ്യമാണിത്,പുരാതന ചിന്തകന്മാര്‍ സമയത്തെ സാങ്കല്പികമെന്നാണ് കണക്കാക്കിയത്,എന്നാല്‍ അടുത്തകാലത്ത് പുറത്തുവന്ന സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലെ ചില ഗവേഷണങ്ങള്‍ സമയത്തെ ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിക്കുന്നുണ്ട്.