EncyclopediaHistory

ആദ്യകവി, ആദ്യകാവ്യം

മലയാളത്തിന്‍റെ ആദ്യകവി ചീരാമാനും ആദ്യകാവ്യം രാമചരിതവുമാണ്.എ.ഡി 14 ആം നൂറ്റാണ്ടിലാണ് ഇത് രചിച്ചതെന്ന് കരുതുന്നു.
തമിഴും മലയാളവും കലര്‍ന്ന പാട്ടുഭാഷയിലാണ് രാമചരിതം. രാമായണത്തിലെ ശ്രീരാമ-രാവണ യുദ്ധത്തെക്കുറിച്ചാണ് രാമാചരിതത്തില്‍ പറയുന്നത്, ഇത് രചിച്ച ചീരാമകവിയെക്കുറിച്ച് കൂടുതലായെന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല.
രാമചരിതത്തിന്ശേഷം പാട്ടുസാഹിത്യത്തിലുണ്ടായ പ്രശസ്ത കൃതികള്‍ കണ്ണശ്ശന്മാരുടേതാണ്, കണ്ണശ്ശന്മാര്‍ നാല് പേരായിരുന്നു,നിരണം കവികള്‍ എന്നും ഇവര്‍ക്ക് പേരുണ്ട്,ഇവരില്‍ പ്രശസ്തനായ രാമപ്പണിക്കരുടെ പ്രധാന കൃതിയാണ് കണ്ണശ്ശരാമായണം, കണ്ണശ്ശകവികളിലെ മാധവപ്പണിക്കാരാണ് ഭഗവദ്ഗീതയ്ക്ക് മലയാളത്തില്‍ ആദ്യത്തെ വിവര്‍ത്തനം രചിച്ചത്.മറ്റൊരു കണ്ണശ്ശകവിയായ ശങ്കരപ്പണിക്കരുടെ പ്രധാന കൃതിയാണ് ഭാരതമാല, തമിഴ് സ്വാധീനം കണ്ണശ്ശകൃതികളില്‍ കുറവാണ്.