EncyclopediaHistory

മലയാളത്തിന്‍റെ പിതാവ്

ശുദ്ധമലയാളം ആദ്യമായി’ കണ്ടത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലാണെങ്കിലും ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാണ്, പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും പതിനാറാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലുമായി ജീവിച്ച ഈ മഹാകവി ഭാഷയില്‍ പുതിയൊരു വഴിത്തിരിവു തന്നെ സൃഷ്ടിച്ചു, അതുവരെ തമിഴും സംസ്കൃതവും കൂടിക്കലര്‍ന്ന ഭാഷയായിരുന്ന മലയാളത്തിനു സ്വന്തമായ ഒരു ശൈലി എഴുത്തച്ഛന്‍ രൂപപ്പെടുത്തി,
നാട്ടുരാജാക്കന്മാര്‍ തമ്മില്‍ യുദ്ധങ്ങള്‍, പോര്‍ച്ചുഗീസുകാരുടെ ദ്രോഹങ്ങള്‍ തുടങ്ങി,ഒട്ടേറെ സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു അന്ന്, ആ കാലത്ത് ജനങ്ങളെ ഈശ്വരനിലേക്ക് നയിക്കുക എന്ന ദൗത്യം അദ്ദേഹം തന്റെ കൃതികളിലൂടെ നിര്‍വഹിച്ചു.
മഹാഭാരതവും രാമായണവും കിളിപ്പാട്ടുരൂപത്തില്‍ എഴുത്തച്ഛന്‍ രചിച്ചു, സംസ്കൃതത്തിലെ അധ്യാത്മകരാമായണം എഴുത്തച്ഛന്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയായിരുന്നു.എന്നാല്‍ പരിഭാഷ യഥാര്‍ത്ഥ സംസ്കൃത കൃതിയേക്കാള്‍ മികച്ചതായി.
മലയാളത്തിലെ പ്രസിദ്ധമായ കിളിപ്പാട്ടു പ്രസ്ഥാനം എഴുത്തച്ഛന്‍റെ സംഭാവനയാണ്.